വള്ളിക്കോട് കോട്ടയം അന്തിച്ചന്ത സെന്റ് മേരീസ് പള്ളിയുമായി ബന്ധപ്പെട്ട തർക്കത്തിൽ പിന്നോട്ടില്ലെന്ന് വ്യക്തമാക്കിഓർത്തഡോക്സ് സഭ. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും നിയമപരമായി സഹായം കിട്ടിയാൽ പള്ളിയിൽ പ്രവേശിക്കുമെന്നും തുമ്പമൺ ഭദ്രാസന നേതൃത്വം വ്യക്തമാക്കി. വള്ളിക്കോട് കോട്ടയം സെന്റ് മേരീസ് പള്ളി പ്രവേശനം എന്നതിൽനിന്നു അൽപംപോലും പിന്നോട്ട് പോകില്ലെന്ന് ഒാർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസന സെക്രട്ടറി ഫാ. ടൈറ്റസ് ജോർജ് വ്യക്തമാക്കി.പള്ളി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരേ യാക്കോബായ വിഭാഗം പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ബലപ്രയോഗത്തിലൂടെ പള്ളി ഏറ്റെടുക്കില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.