Trending Now

ശല്യക്കാരായ കാട്ടു പന്നികളെ പൊതുജനത്തിന് വെടിവെച്ചു കൊല്ലാം 

 

സംസ്ഥാനത്ത് ഇതുവരെ ശല്യക്കാരായ 95 കാട്ടുപന്നികളെ വെടിവെച്ചു കൊന്നതായി വനം വകുപ്പ് മന്ത്രി അവകാശപ്പെട്ടു .
കൃഷി നശിപ്പിക്കുന്ന കാട്ട് പന്നികളെവെടിവയ്ക്കാമെന്ന് വനം മന്ത്രി കെ.രാജു പറഞ്ഞു .
വെടി വയ്ക്കാന്‍വനം വകുപ്പിന്‍റെയോ , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുടെയോ സാന്നിധ്യം ആവശ്യമില്ലെന്നും വനംവകുപ്പിന്‍റെ അനുമതി മാത്രം മതിയെന്നും മന്ത്രി പറഞ്ഞു.

കൃഷി നശിപ്പിക്കുന്ന ശല്യകാരായ കാട്ടു പന്നികളെ വെടിവെച്ചു കൊന്ന ശേഷം 24 മണിക്കൂറിനുള്ളില്‍ വനം വകുപ്പിനെ അറിയിക്കണം .ആയുധങ്ങള്‍ സറണ്ടര്‍ ചെയ്യണമെന്ന തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുമ്പോഴും അനുമതിയോടെ വെടി വയ്ക്കാമെന്നും മന്ത്രി വ്യക്തമാക്കി.
കാട്ടു പന്നികളുടെ ശല്യം കാരണം ആയിരകണക്കിന് കര്‍ഷകരുടെ പരാതി വനം വകുപ്പിലും കൃഷി വകുപ്പിലും ഉണ്ട് . ശല്യക്കാരായ കാട്ടു പന്നികളെ വനം വകുപ്പ് ജീവനകാരുടെ സാന്നിധ്യത്തില്‍ വെടിവെച്ചു കൊല്ലാം എന്നായിരുന്നു ആദ്യ ഉത്തരവ് . വനം വകുപ്പ് ജീവനക്കാര്‍ എത്തുബോള്‍ പന്നികള്‍ കാര്‍ഷിക വിളകള്‍ തിന്ന ശേഷം വേറെ കൃഷിയിടം തേടി പോയിരിക്കും . ഈ അവസ്ഥയില്‍ ആണ് മന്ത്രിയുടെ പുതിയ നിര്‍ദേശം വന്നത് . കാട്ടു പന്നികുത്തി നിരവധി ആളുകള്‍ക്ക് പരിക്ക് പറ്റുന്നു . നഷ്ടപരിഹാരം തേടി വനം വകുപ്പില്‍ നൂറുകണക്കിനു അപേക്ഷ ഉണ്ട് .ഇത് ഉടനെ പരിഹരിക്കണം എന്നാണ് അപേക്ഷകരുടെ ആവശ്യം