Trending Now

ശബരിമല സ്പെഷ്യല്‍ എഡിഷന്‍ പേജ് ‘പുണ്യ ദര്‍ശനം “

“കോന്നി വാര്‍ത്ത ഡോട്ട് കോം”ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന്‍റെ ശബരിമല സ്പെഷ്യല്‍ എഡിഷന്‍ പേജ് ‘പുണ്യ ദര്‍ശനം ” അതിവേഗ ചിത്രകാരനും എക്കോ- ഫിലോസഫറുമായ ജിതേഷ്ജി പ്രകാശനം ചെയ്തു .

ശബരിമല: ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ശബരിമലയിലെ ഏറ്റവും പുതിയ വാർത്തകൾ, വിശേഷങ്ങള്‍ , വീഡിയോസ്, ഫോട്ടോകൾ എന്നിവ ലോക ജനതയ്ക്ക് മലയാളത്തിലും ഇംഗ്ലീഷിലും കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ കാണാം .

ശബരിമലയിലെ വാര്‍ത്തകളും പൂജകളും വഴിപാടുകളുംവിശേഷങ്ങളും വേഗത്തില്‍ പ്രസിദ്ധീകരിക്കാന്‍ “കോന്നി വാര്‍ത്ത ഡോട്ട് കോം” പ്രത്യേക ന്യൂസ് ഡെസ്ക് തുടങ്ങി .

അതി വേഗ വരകളിലൂടെ ലോകത്തെ വിസ്മയിപ്പിക്കുന്ന  അതിവേഗ ചിത്രകാരനും എക്കോ- ഫിലോസഫറുമായ ജിതേഷ്ജി “പുണ്യ ദര്‍ശനം” സ്പെഷ്യല്‍ പേജ് പ്രകാശനം ചെയ്തു .

കോന്നി വാര്‍ത്ത ഡോട്ട് കോം ചെയര്‍മാന്‍ വര്‍ഗീസ് വി തോമസ് , മാനേജിങ് എഡിറ്റര്‍/ചീഫ് എഡിറ്റര്‍ ജയന്‍ കുമാര്‍ ,എക്സിക്യൂട്ടീവ് എഡിറ്റര്‍ അഗ്നി ദേവന്‍ ,സി ഇ ഒ സലീം പി ചാക്കോ ,  ന്യൂസ് എഡിറ്റര്‍ അജിന്‍ ,വി , മിഡില്‍ ഈസ്റ്റ് ചീഫ് ഹരി പ്രസാദ് , മാര്‍ക്കറ്റിങ് മാനേജര്‍ .ബാഹുലയന്‍ ,കോ ഓര്‍ഡിനേറ്റര്‍ ഷിജോ , സബ് എഡിറ്റര്‍മാരായ അനു , ടിനോ മേരി തോമസ് , ജിനു റേച്ചല്‍ തോമസ് , നെറ്റ് വര്‍ക്ക് ചീഫ് ബിനോയ് , ചീഫ് റിപ്പോര്‍ട്ടര്‍ ,കൈലാഷ് സാജ് ,ശബരിമല ചീഫ് ന്യൂസ് കോ ഓര്‍ഡിനേറ്റര്‍ അരുണ്‍ രാജ് ആര്‍ , ക്യാമറ ചീഫ് വിഷ്ണു വി നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു .

 

 

error: Content is protected !!