അളവുതൂക്ക ഉപകരണങ്ങള്‍ 30നകം മുദ്ര പതിക്കണം

കോന്നി വാര്‍ത്ത : 2020 എ, ബി ക്വാര്‍ട്ടറുകളില്‍ പുന:പരിശോധന നടത്തി മുദ്ര വയ്ക്കലിന് വിധേയമാക്കേണ്ടിയിരുന്ന ഓട്ടോ ഫെയര്‍ മീറ്റര്‍ ഉള്‍പ്പെടെയുള്ള അളവുതൂക്ക ഉപകരണങ്ങള്‍ അധിക ഫീസ്, പിഴ എന്നിവ ഇല്ലാതെ ഈ മാസം നകം മുദ്ര പതിക്കണമെന്ന് ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു.

അതാത് താലൂക്കിലുള്ള ലീഗല്‍ മെട്രോളജി ഓഫീസുമായി ബന്ധപ്പെട്ട് തീയതി, സമയം എന്നിവ അനുവദിച്ച് വാങ്ങിക്കുകയും കൃത്യ സമയത്തുതന്നെ അവ ഹാജരാക്കുകയും വേണം. ലീഗല്‍ മെട്രോളജി താലൂക്ക് ഓഫീസുകളുടെ ഫോണ്‍ നമ്പറുകള്‍ : കോഴഞ്ചേരി – 0468 2322853, റാന്നി – 0473 5223194, അടൂര്‍ – 0473 4221749, തിരുവല്ല – 0469 2636525, മല്ലപ്പള്ളി – 0469 2785064, കോന്നി – 0468 2341213

അളവു തൂക്ക ഉപകരണങ്ങളും ഓട്ടോ ഫെയര്‍ മീറ്ററുകളും
മുദ്ര പതിപ്പിക്കണം

കോഴഞ്ചേരി താലൂക്കിന്റെ പരിധിയില്‍ വരുന്ന 2020 ജനുവരി മുതല്‍ ജൂണ്‍ വരെയുളള കാലയളവിലെ മുദ്ര ചെയ്യേണ്ടിയിരുന്ന അളവുതൂക്ക ഉപകരണങ്ങളും, ഓട്ടോറിക്ഷാ മീറ്ററുകളും ഈ മാസം 30നകം മുദ്ര ചെയ്യണമെന്ന് ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ അറിയിച്ചു. ഫോണ്‍ മുഖേന ബുക്ക് ചെയ്തുവേണം ഉപകരണങ്ങള്‍ ഹാജരാക്കുവാന്‍. വൈകിയാല്‍ ഇതിന് പിഴ ഒടുക്കേണ്ടി വരും. ഫോണ്‍ : 0468 2322853.