ചികിത്സയിലുള്ളവർ 70,925; മൂന്നു പുതിയ ഹോട്ട് സ്‌പോട്ടുകൾ
കേരളത്തിൽ തിങ്കളാഴ്ച 2710 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മലപ്പുറം 496, കോഴിക്കോട് 402, എറണാകുളം 279, തൃശൂർ 228, ആലപ്പുഴ 226, തിരുവനന്തപുരം 204, കൊല്ലം 191, പാലക്കാട് 185, കോട്ടയം 165, കണ്ണൂർ 110, ഇടുക്കി 83, കാസർഗോഡ് 64, പത്തനംതിട്ട 40, വയനാട് 37 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 25,141 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.78 ആണ്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 54,98,108 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം വർക്കല സ്വദേശി മഹേഷ് (39), കുളത്തുമ്മൽ സ്വദേശി ഐ. നിസാൻ (84), ചിറയിൻകീഴ് സ്വദേശി രാജൻ പിള്ള (60), ചുള്ളിമാനൂർ സ്വദേശി അപ്പു (82), മടവൂർ സ്വദേശിനി ഷീജ (50), കൊല്ലം തേവനൂർ സ്വദേശി അനിൽകുമാർ (42), സദാനന്ദപുരം സ്വദേശിനി സുശീല (56), ഇടുക്കി പീരുമേട് സ്വദേശി മാത്യു ജോസഫ് (65), എറണാകുളം കൊച്ചി സ്വദേശി ഡോ. ആർ. ശിവകുമാർ (61), പുഷ്പ നഗർ സ്വദേശി കെ. അപ്പു (75), പള്ളുരുത്തി സ്വദേശി വി.എ. ജോസഫ് (70), ഏലൂർ സ്വദേശി മോഹൻ സുരേഷ് (51), പാലക്കാട് സ്വദേശി ബീഫാത്തിമ (70), മലപ്പുറം സ്വദേശി അലാവി കുട്ടി ഹാജി (70), വയനാട് മുട്ടിൽ സ്വദേശിനി സാറ ബീവി (55), കണ്ണൂർ സ്വദേശിനി റിനി ഹരിദാസൻ (29), തുവക്കുന്ന് സ്വദേശിനി ചീരൂട്ടി (79), പാനൂർ സ്വദേശി അബൂബക്കർ (59), തലശേരി സ്വദേശി വിൻസന്റ് ഫ്രാൻസിസ് (78) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1888 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.
രോഗം സ്ഥിരീകരിച്ചവരിൽ 55 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2347 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 269 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 476, കോഴിക്കോട് 385, എറണാകുളം 192, തൃശൂർ 221, ആലപ്പുഴ 220, തിരുവനന്തപുരം 164, കൊല്ലം 185, പാലക്കാട് 98, കോട്ടയം 157, കണ്ണൂർ 67, ഇടുക്കി 69, കാസർഗോഡ് 53, പത്തനംതിട്ട 26, വയനാട് 34 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
39 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 8, എറണാകുളം 7, തിരുവനന്തപുരം, കൊല്ലം 6 വീതം, കോഴിക്കോട് 5, തൃശൂർ 3, മലപ്പുറം 2, പത്തനംതിട്ട, കാസർഗോഡ് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6567 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 310, കൊല്ലം 654, പത്തനംതിട്ട 155, ആലപ്പുഴ 658, കോട്ടയം 683, ഇടുക്കി 283, എറണാകുളം 503, തൃശൂർ 647, പാലക്കാട് 973, മലപ്പുറം 684, കോഴിക്കോട് 556, വയനാട് 67, കണ്ണൂർ 285, കാസർഗോഡ് 109 എന്നിങ്ങനേയാണ് പരിശോധനാ ഫലം നെഗറ്റീവായത്. ഇതോടെ 70,925 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,54,774 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,19,262 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 3,01,739 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 17,523 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1815 പേരെയാണ് തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മൂന്ന് പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ കരുണാപുരം (കണ്ടെൻമെന്റ് സോൺ സബ് വാർഡ് 8, 16, 17), വയനാട് ജില്ലയിലെ മാനന്തവാടി മുൻസിപ്പാലിറ്റി (സബ് വാർഡ് 23), എറണാകുളം ജില്ലയിലെ കീരമ്പാറ (സബ് വാർഡ് 12) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. 9 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആകെ 600 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 40 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ജില്ലയില്‍ ഇന്ന് 154 പേര്‍ രോഗമുക്തരായി
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 5 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 32 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 11 പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം
1 അടൂര്‍
(അടൂര്‍) 1
2 പത്തനംതിട്ട
(കുമ്പഴ, വലഞ്ചുഴി, കുറിയന്നൂര്‍) 5
3 തിരുവല്ല
(മുത്തൂര്‍) 5
4 ആനിക്കാട്
(ആനിക്കാട്) 1
5 അയിരൂര്‍
(വെളളിയറ) 1
6 ചെറുകോല്‍
(ചെറുകോല്‍) 1
7 ഏറത്ത്
(വടക്കടത്തുകാവ്) 2
8 ഇരവിപേരൂര്‍
(വളളംകുളം) 1
9 കടമ്പനാട്
(മണ്ണടി) 1
10 കോയിപ്രം
(കോയിപ്രം) 1
11 കോഴഞ്ചേരി
(കോഴഞ്ചേരി) 1
12 കുന്നന്താനം
(പാലയ്ക്കാതകിടി) 2
13 കുറ്റൂര്‍
(വെസ്റ്റ് ഓതറ) 1
14 മലയാലപ്പുഴ
(താഴം) 1
15 നാറാണംമൂഴി
(തോമ്പിക്കണ്ടം, കുടമുരുട്ടി) 2
16 ഓമല്ലൂര്‍
(ഓമല്ലൂര്‍) 2
17 പളളിക്കല്‍
(ഇലംപളളില്‍, പതിനാലാം മൈല്‍, മണക്കാല) 3
18 പ്രമാടം
(വി-കോട്ടയം) 1
19 പുറമറ്റം
(വെണ്ണിക്കുളം) 4
20 റാന്നി-പഴവങ്ങാടി
(റാന്നി-പഴവങ്ങാടി) 1
21 റാന്നി-അങ്ങാടി
(പുല്ലുപ്രം) 1
22 റാന്നി-പെരുനാട്
(റാന്നി-പെരുനാട്, കൂനംകര) 2
ജില്ലയില്‍ ഇതുവരെ ആകെ 17704 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 14095 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ 2 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) 11.11.2020ല്‍ രോഗബാധ സ്ഥിരീകരിച്ച വടശ്ശേരിക്കര സ്വദേശി (78) 14.11.2020ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു.
2) അടൂര്‍ സ്വദേശി (71) 14.11.2020ന് ആശുപത്രിയിലേയ്ക്കുളള യാത്രമദ്ധ്യേ മരിച്ചു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.
കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 104 പേര്‍ മരിച്ചു. കൂടാതെ കോവിഡ് ബാധിതരായ 9 പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
ജില്ലയില്‍ ഇന്ന് 154 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 15848 ആണ്.
പത്തനംതിട്ട ജില്ലക്കാരായ 1743 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1578 പേര്‍ ജില്ലയിലും, 165 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.
ക്രമ നമ്പര്‍, ആശുപത്രികള്‍/ സിഎഫ്എല്‍ടിസി/സിഎസ്എല്‍ടിസി എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 48
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 127
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 46
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 71
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 105
6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 51
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 48
8 ഇരവിപേരൂര്‍ യാഹിര്‍ സിഎഫ്എല്‍ടിസി 0
9 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 27
10 നെടുമ്പ്രം സിഎഫ്എല്‍ടിസി 30
11 മല്ലപ്പളളി സിഎഫ്എല്‍ടിസി 49
12 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 891
13 സ്വകാര്യ ആശുപത്രികളില്‍ 129
ആകെ 1622
ജില്ലയില്‍ 2839 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2254 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4126 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 163 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 135 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 9219 പേര്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍ ക്രമ നമ്പര്‍ , പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ
1,ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്), 108800, 1071, 109871
2, റാപ്പിഡ് ആന്റിജന്‍ പരിശോധന (ന്യു), 83395, 1112, 84517
3, റാപ്പിഡ് ആന്റിജന്‍ (റിപീറ്റ്), 2157, 252, 2409
4, റാപ്പിഡ് ആന്റിബോഡി പരിശോധന, 485, 0, 485
5, ട്രൂനാറ്റ് പരിശോധന, 3611 , 51, 3662
6, സി.ബി.നാറ്റ് പരിശോധന, 218, 1, 219
ആകെ ശേഖരിച്ച സാമ്പിളുകള്‍, 198666, 2497, 201163
കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 765 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3262 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1928 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.59 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.22 ശതമാനമാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 26 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 71 കോളുകളും ലഭിച്ചു.
ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1173 കോളുകള്‍ നടത്തുകയും, 14 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.
ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.