Trending Now

മികച്ച പോലീസ് സ്റ്റേഷനുള്ള ട്രോഫി ഏറ്റുവാങ്ങി

 

കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ 2019 ലെ ട്രോഫി മണ്ണൂത്തി പോലീസ് സ്റ്റേഷനൊപ്പം പത്തനംതിട്ട പോലീസ് സ്റ്റേഷനും ഏറ്റുവാങ്ങി. സംസ്ഥാന പോലീസ് ആസ്ഥാനത്തു നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവിയില്‍നിന്നും, അന്നത്തെ പത്തനംതിട്ട പോലീസ് ഇന്‍സ്‌പെക്ടറും ഇപ്പോള്‍ മാന്നാര്‍ എസ്എച്ച്്ഒയുമായ എസ്. ന്യൂമാന്‍ ഏറ്റുവാങ്ങി. എ ഡിജിപി മനോജ് എബ്രഹാം ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ട്രോഫി ഏറ്റുവാങ്ങിയത്.

കോട്ടയം ജില്ലയിലെ പാമ്പാടി പോലീസ് സ്റ്റേഷന്‍, തിരുവനന്തപുരം സിറ്റിയിലെ തമ്പാനൂര്‍ പോലീസ് സ്റ്റേഷന്‍ എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തിന് അര്‍ഹമായി.
മികച്ച രീതിയില്‍ ഫയലിംഗ് സംവിധാനം ഏര്‍പ്പെടുത്തി, ക്രൈം കേസുകളുടെ അന്വേഷണം വേഗത്തിലാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിലൂടെ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കുറച്ചു, ഡിജിറ്റല്‍ തൊണ്ടിമുറി സ്ഥാപിച്ചു, കൊലപാതകം അടക്കം പ്രധാനകേസുകളില്‍ പ്രതികളെ കണ്ടെത്തി, പൊതുജന ശിശു സൗഹൃദമായ അന്തരീക്ഷം സൃഷ്ടിച്ചു തുടങ്ങിയ നിരവധി നേട്ടങ്ങളുടെ പേരിലാണ് കഴിഞ്ഞവര്‍ഷത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനാവാന്‍ പത്തനംതിട്ട പോലീസ് സ്റ്റേഷന് കഴിഞ്ഞത്.

സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ടതില്‍ ജില്ലയ്ക്ക് മുഴുവന്‍ അഭിമാനിക്കാമെന്നും, ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ പോലീസ് ഉദ്യാഗസ്ഥര്‍ക്കും ആശംസകള്‍ അര്‍പ്പിക്കുന്നതായും ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍ പറഞ്ഞു.

error: Content is protected !!