Trending Now

ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ഗാന്ധിജയന്തി വാരാചരണത്തോട് അനുബന്ധിച്ച് ജില്ലാ ഭരണകേന്ദ്രം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഹയര്‍സെക്കന്‍ഡറി വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഓണ്‍ലൈനായി നടത്തിയ ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ക്യാഷ് പ്രൈസും സമ്മാനവും വിതരണം ചെയ്തു.
കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹ്് സമ്മാന വിതരണം നിര്‍വഹിച്ചു. കവിയൂര്‍ എന്‍.എസ്.എസ്. എച്ച്.എസ്.എസിലെ എസ്.ബാനുലാല്‍, അടൂര്‍ ജി.എച്ച്.എസ്.എസിലെ ഹന്നാ ജെയിംസ്, ചൂരക്കോട് എന്‍.എസ്.എസ്. എച്ച്.എസ്.എസിലെ എസ്.ഗൗരിപ്രിയ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ക്യാഷ് പ്രൈസും സമ്മാനവും ജില്ലാ കളക്ടറില്‍ നിന്നും ഏറ്റുവാങ്ങി.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സി.മണിലാല്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം എന്‍.എസ്.എസ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.എസ്. ഹരികുമാര്‍, പി.എ.സി അംഗങ്ങളായ ജേക്കബ് ചെറിയാന്‍, ആര്‍.മണികണ്ഠന്‍, എന്‍. അനുരാഗ്, അസിസ്റ്റന്‍ഡ് എഡിറ്റര്‍ സി.ടി. ജോണ്‍, സബ് എഡിറ്റര്‍ ശ്രീജി എസ്. ശ്രീധര്‍, കണ്ടന്റ് എഡിറ്റര്‍ പി.ബി. ഹരിപ്രിയ, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാരായ സി.ആര്‍. വൈശാഖ്, പി. ശ്രീജിത്ത്, മുബീന എം. ഹനീഫ്, ശ്വേത കാര്‍ത്തിക്, പിആര്‍ഡി ഓഫീസ് സ്റ്റാഫ് ടി.ബി. റഫീക്ക്, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!