Trending Now

ഹൈക്കോടതി കടുപ്പിച്ചു : പോപ്പുലര്‍ ഗ്രൂപ്പിന്‍റെ തട്ടിപ്പ് സി ബി ഐ അന്വേഷിക്കണം

 

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ സി ബി ഐ അന്വേഷണത്തിന് ഉത്തരവിടേണ്ടി വരുമെന്ന് ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചു .പോപ്പുലര്‍ ഉടമകളായ 5 പ്രതികള്‍ കോടികണക്കിന് നിക്ഷേപം വിദേശത്തേക്ക് കടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേരള സര്‍ക്കാര്‍ സിബിഐ അന്വേഷണം ശുപാര്‍ശ ചെയ്തു കൊണ്ട് രണ്ടു മാസം മുന്നേ ഉത്തരവ് ഇറക്കിയത് .

അന്വേഷണം ഏറ്റെടുക്കാന്‍ സി ബി ഐ പല ഒഴിവുകളും നിരത്തി നിലപാടറിയിക്കുന്നതില്‍ സിബിഐ മൗനം പാലിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം. ഉണ്ടായത് . വെള്ളിയാഴ്ചക്കകം തീരുമാനം അറിയിക്കാന്‍ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു എങ്കിലും സി ബി ഐ ഭാഗത്ത് നിന്നും ഉചിതമായ തീരുമാനം കോടതിയെ അറിയിച്ചില്ല . ഇതേ തുടര്‍ന്നാണ് സി ബി ഐ അന്വേഷണത്തിന് ഉത്തരവിടേണ്ടി വരുമെന്ന് ഹൈക്കോടതി പറഞ്ഞത് .

തട്ടിപ്പില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹര്‍ജികള്‍ ജസ്റ്റീസ് പി.സോമരാജന്‍ കൂടുതല്‍ വാദത്തിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റി. കേസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കത്ത് നല്‍കിയിട്ട് രണ്ടു മാസം കഴിഞ്ഞിട്ടും അന്വേഷണ കാര്യത്തില്‍ സിബിഐ മൗനത്തിലാണ്.