ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ഓണ്‍ ലൈന്‍ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് (OMCEG) സ്വാഗതം ചെയ്തു
ന്യൂസ് പോര്‍ട്ടലുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാകുന്നതോടുകൂടി ഈ രംഗത്ത് കൃത്യമായ അടുക്കും ചിട്ടയും ഉണ്ടാകുമെന്നും ഇത് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഏറെ ഗുണകരമാകുമെന്നും സംസ്ഥാന പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം പറഞ്ഞു.
മാനദണ്ഡങ്ങള്‍ പാലിക്കുന്ന മുഴുവന്‍ പോര്‍ട്ടലുകള്‍ക്കും രജിസ്ട്രേഷനുള്ള അവസരം നല്‍കുകയും അവര്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കുകയും വേണം. മാധ്യമരംഗത്തെ നൂതന ടെക്നോളജിയാണ് ഓണ്‍ ലൈന്‍ മേഖല. ഇത് അവഗണിച്ചുകൊണ്ട് മുമ്പോട്ടു പോകുവാന്‍ കഴിയില്ലെന്നു മനസ്സിലാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമത്തിലൂടെ ഈ മേഖലയെ അംഗീകരിക്കുന്നത്.
രജിസ്ട്രേഷന്‍ നടപടികളില്‍ ഓണ്‍ ലൈന്‍ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിന്‍റെ (OMCEG) നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിക്ക് ഉടന്‍ നല്‍കുമെന്നും ജനറല്‍ സെക്രട്ടറി രവീന്ദ്രന്‍ കവര്‍ സ്റ്റോറി, തങ്കച്ചന്‍ പാലാ എന്നിവര്‍ പറഞ്ഞു.
ഈ നിയമത്തെ “കോന്നി വാര്‍ത്ത ഡോട്ട് കോം ” എഡിറ്റോറിയല്‍ വിഭാഗം സ്വാഗതം ചെയ്തു . ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചതായി മാനേജിങ് എഡിറ്റര്‍ ജയന്‍ കോന്നി ,എക്സിക്യൂട്ടീവ് എഡിറ്റര്‍ അഗ്നി ദേവന്‍ , ന്യൂസ് എഡിറ്റര്‍ ബിനോയി എന്നിവര്‍ പറഞ്ഞു