കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ കേന്ദ്രമായുള്ള പോപ്പുലര്‍ ഫിനാന്‍സ് നടത്തിയ 2000 കോടിരൂപയുടെ നിക്ഷേപക തട്ടിപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ നിക്ഷേപകര്‍ നല്‍കിയ പരാതിയെ തുടര്‍ന്നു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പോപ്പുലര്‍ ഉടമയായ ഇപ്പോള്‍ മാവേലിക്കര ജയിലില്‍ റിമാന്‍റില്‍ ഉള്ള ഒന്നാം പ്രതി തോമസ് ഡാനിയല്‍ എന്ന റോയി തോമസ്സിന്‍റെ അറസ്റ്റ് നാളെ രേഖപ്പെടുത്തും . അഡ്വ : ഗോപീ കൃഷ്ണന്‍ മുഖേന നല്‍കിയ കേസ്സില്‍ ആണ് നടപടി .
തിരുവനന്തപുരം ജില്ലയില്‍ മാത്രംനൂറുകണക്കിനു പരാതി ഉണ്ട് .പാളയം ബ്രാഞ്ചില്‍ 30 കോടി , കേശവദാസപുരം ബ്രാഞ്ചില്‍ 25 കോടിയുടെ ഇടപാട് ഉണ്ട് . ഇവിടെ 40 കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു .ഇതില്‍ എല്ലാം ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തും . 7 പ്രതികളാണ് നിലവില്‍ ഈ കേസില്‍ ഉള്ളത് .
കോന്നി വകയാര്‍ കേന്ദ്രമാക്കി സംസ്ഥാനത്തും പുറത്തും നൂറുകണക്കിനു ശാഖകള്‍ ഉള്ള പോപ്പുലര്‍ ഫിനാന്‍സ്സ് കഴിഞ്ഞ 4 വര്‍ഷമായി നിക്ഷേപകരെ പറ്റിച്ചു കൊണ്ട് കോടികള്‍ വകമാറ്റി . 21 കറക്ക് കമ്പനിയുടെ പേരില്‍ നിക്ഷേപകരുടെ ചെറുതും വലുതുമായ തുകകള്‍ അന്യ സംസ്ഥാനത്തേക്കും വിദേശ രാജ്യങ്ങളിലേക്കും കടത്തി എന്നാണ് കേസ്സ് . ആയിരകണക്കിന് പരാതികള്‍ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഉണ്ട് . ആദ്യം പരാതി കിട്ടിയതു കോന്നി പോലീസില്‍ ആണ് . പിന്നീട് ആണ് ആയിരക്കണക്കിന് പരാതികള്‍ ഉണ്ടായത് . ഇപ്പൊഴും പരാതികള്‍ ലഭിക്കുന്നു .
പോപ്പുലര്‍ ഗ്രൂപ്പിന്‍റെ എല്ലാ സ്ഥാപനവും പോലീസ് സീല്‍ ചെയ്തു . അന്യ സംസ്ഥാനത്തെ സ്ഥാവര ജംഗമ വസ്തുക്കളില്‍ കുറേയേറെ കണ്ടെത്തി . 14 ആഡംബര വാഹനങ്ങള്‍ കണ്ടെത്തി . നൂറുകണക്കിനു ഇടപാട് രേഖകള്‍ പോലീസ് പിടിച്ചെടുത്തു . ഇവരുടെ വകയാറിലെ വീട്
കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഓരോ പരാതിയിലും എഫ് ഐ ആര്‍ ഇട്ടു കേസ്സ് എടുത്തു പ്രതികളെ അറസ്റ്റ് ചെയ്തു വരുന്നു .വിദേശത്തേക്ക് കടക്കുവാന്‍ പോയ ഉടമയുടെ രണ്ടു പെണ്‍ മക്കളെ ഡെല്‍ഹി വിമാനത്താവളത്തില്‍ നിന്നുമാണ് പിടികൂടിയത് .ഇവര്‍ പിടിയിലായതോടെ ഉടമയും ഒന്നാം പ്രതിയുമായ തോമസ് ഡാനിയല്‍ രണ്ടാം പ്രതി ഇയാളുടെ ഭാര്യ പ്രഭ എന്നിവര്‍ കീഴടങ്ങി . മറ്റൊരു മകളെ നിലബരില്‍ നിന്നും പിടികൂടി . തോമസ് ഡാനിയലിന്‍റെ മാതാവ് ആറാം പ്രതിയാണ് .ഇവര്‍ മെല്‍ബണില്‍ ആണ് . മറ്റൊരു പ്രതി പ്രഭയുടെ സഹോദരന്‍ ആണ് .
തട്ടിപ്പ് ആസൂത്രണം ചെയ്തത് മറ്റൊരാള്‍ ആണെന്ന് പോലീസ് പറയുന്നു എങ്കിലും ആ പ്രതിയെ പിടികൂടിയില്ല .