Trending Now

തദ്ദേശ പൊതുതെരഞ്ഞെടുപ്പ് 2020: നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു

കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയിലെ തദ്ദേശ പൊതുതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട് ഓരോ വിഭാഗം പ്രവൃത്തികള്‍ ഏകോപിപ്പിക്കുന്നതിനായി നോഡല്‍ ഓഫീസര്‍മാരേയും സഹായിക്കുന്നതിനായി അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍, ജീവനക്കാര്‍ എന്നിവരേയും നിയോഗിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവായി.

ഇ-ഡ്രോപ്പ്, ലോ ആന്റ് ഓര്‍ഡര്‍ നോഡല്‍ ഓഫീസറായി എ.ഡി.എം അലക്‌സ് പി.തോമസ് നിയോഗിച്ചു. എക്‌സ്‌പെന്‍ഡീച്ചര്‍ ആന്റ് മോണിറ്ററിംഗ് – ഫിനാന്‍സ് ഓഫീസര്‍ എം.ഗീതാകുമാരി, ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍-സ്യൂട്ട് വിഭാഗം സീനിയര്‍ സൂപ്രണ്ട് അന്നമ്മ കെ. ജോളി, ട്രെയിനിംഗ്, ഒബ്‌സെര്‍വര്‍- ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ വി.ഹരികുമാര്‍, മീഡിയ ആന്റ് കമ്മ്യൂണിക്കേഷന്‍ – ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍, ഫാറങ്ങള്‍ സ്റ്റേഷനറി- എല്‍.ആര്‍ തഹസില്‍ദാര്‍ വി.എസ് വിജയകുമാര്‍, എം.സി.സി-എല്‍.എ ഡെപ്യൂട്ടി കളക്ടര്‍ എസ്.ജയശ്രീ, വോട്ടര്‍ പട്ടിക, പോളിംഗ് സ്‌റ്റേഷന്‍- എല്‍ ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍.രാജലക്ഷ്മി എന്നിവരാണ് മറ്റ് നോഡല്‍ ഓഫീസര്‍മാര്‍.

error: Content is protected !!