Trending Now

സംസ്ഥാനത്ത് ഇന്ന് 6010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

 

കോഴിക്കോട് 807, തൃശൂര്‍ 711, മലപ്പുറം 685, ആലപ്പുഴ 641, എറണാകുളം 583, തിരുവനന്തപുരം 567, കൊല്ലം 431, കോട്ടയം 426, പാലക്കാട് 342, കണ്ണൂര്‍ 301, പത്തനംതിട്ട 234, വയനാട് 112, ഇടുക്കി 89, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 54,751 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.98 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 51,85,673 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവന്തപുരം പെരുങ്കടവിള സ്വദേശി കൃഷ്ണന്‍കുട്ടി (57), നെല്ലിമൂട് സ്വദേശി തങ്കരാജന്‍ നാടാര്‍ (57), പ്ലാമൂട്ടുകട സ്വദേശി ജെറാള്‍ഡ് (63), ഊരൂട്ടമ്പലം സ്വദേശി മധു (55), ചിറയിന്‍കീഴ് സ്വദേശിനി ഡി. രാഹില (71), പോത്തന്‍കോട് സ്വദേശി ചക്രപാണി (75), കൊല്ലം മഞ്ഞപ്പാറ സ്വദേശി തോമസ് (71), കണ്ണനല്ലൂര്‍ സ്വദേശി കെ. ജോര്‍ജ് (88), ഫരീദിയ നഗര്‍ സ്വദേശിനി സൈനബ താജുദീന്‍ (54), പത്തനംതിട്ട റാന്നി സ്വദേശിനി അനിത (51), കോട്ടയം സ്വദേശി ഇബ്രാഹീം കുട്ടി (75), ചങ്ങനാശേരി സ്വദേശിനി ശാന്തി (37), കൂവപ്പള്ളി സ്വദേശി സെയ്ദലവി (72), കാഞ്ഞിരപ്പള്ളി സ്വദേശി വിനുകുട്ടന്‍ (27), എറണാകുളം മുരികുംപാടം സ്വദേശി ടി.ടി. ജോസഫ് (77), തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി എം.കെ. ചന്ദ്രന്‍ (72), മുണ്ടൂര്‍ സ്വദേശി ശശിധരന്‍ (67), ഇരിങ്ങാലക്കുട സ്വദേശി ജോണി (57), പാലക്കാട് മണ്ണാര്‍കാട് സ്വദേശി ഹംസ (70), ചിറ്റിലഞ്ചേരി സ്വദേശിനി സൗമ്യ (35), തേങ്കുറിശി സ്വദേശിനി തങ്കമ്മ പണിക്കത്തിയാര്‍ (84), മലപ്പുറം സ്വദേശിനി ഫാത്തിമ (80), കോഴിക്കോട് അരൂര്‍ സ്വദേശി നാണു (58), കല്ലായി സ്വദേശി മൊയ്ദീന്‍ (79), കന്നുക്കര സ്വദേശി രവീന്ദ്രന്‍ (75), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി മുഹമ്മദ് സെയ്ദ് (62), നടുവില്‍ സ്വദേശി കെ.പി. അഹമ്മദ് (86), മുണ്ടല്ലൂര്‍ സ്വദേശി പി.കെ. സുലൈമാന്‍ (68), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1742 ആയി.ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 100 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5188 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 653 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 759, തൃശൂര്‍ 685, മലപ്പുറം 645, ആലപ്പുഴ 628, എറണാകുളം 375, തിരുവനന്തപുരം 436, കൊല്ലം 425, കോട്ടയം 420, പാലക്കാട് 182, കണ്ണൂര്‍ 220, പത്തനംതിട്ട 180, വയനാട് 104, ഇടുക്കി 57, കാസര്‍ഗോഡ് 72 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

 

69 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, കോഴിക്കോട് 12 വീതം, മലപ്പുറം 9, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ 8 വീതം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6698 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 580, കൊല്ലം 485, പത്തനംതിട്ട 175, ആലപ്പുഴ 559, കോട്ടയം 361, ഇടുക്കി 105, എറണാകുളം 1078, തൃശൂര്‍ 1088, പാലക്കാട് 413, മലപ്പുറം 545, കോഴിക്കോട് 798, വയനാട് 135, കണ്ണൂര്‍ 177, കാസര്‍ഗോഡ് 199 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 78,694 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,15,158 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,16,359 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,97,041 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 19,318 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2039 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 1, 3, 4, 6, 7, 9, 11, 13), വെളിയംകോട് (2, 6, 7, 8, 9, 11, 12, 16), തിരൂരങ്ങാടി മുന്‍സിപ്പാലിറ്റി (8, 34, 37), വള്ളിക്കുന്ന് (2, 3, 4, 5, 8, 9, 13, 18), മൂന്നിയൂര്‍ (9, 20, 22), നന്നമ്പ്ര (3, 18), തേഞ്ഞിപ്പാലം (5, 9, 11), കീഴുപറമ്പ് (2, 6, 12, 14), പത്തനംതിട്ട ജില്ലയിലെ ഏറാത്ത് (സബ് വാര്‍ഡ് 12), കൊല്ലം ജില്ലയിലെ കുളക്കട (12), എറണാകുളം ജില്ലയിലെ ഒക്കല്‍ (സബ് വാര്‍ഡ് 7) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 616 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 234 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 6 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 218 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 56 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്

ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം

1 അടൂര്‍
(കണ്ണംകോട്, പറക്കോട്, അടൂര്‍) 3
2 പന്തളം
(പൂഴിക്കാട്, പന്തളം, കുരമ്പാല, കടയ്ക്കാട്, മുടിയൂര്‍കോണം) 32
3 പത്തനംതിട്ട
(കുമ്പഴ, ചുരുളിക്കോട്) 5
4 തിരുവല്ല
(ചുമത്ര, മഞ്ഞാടി, തിരുമൂലപുരം, മുത്തൂര്‍, തുകലശ്ശേരി, കാവുംഭാഗം) 18
5 ആറന്മുള
(കോട്ട, എരുമക്കാട്, ഇടയാറന്മുള) 7
6 അരുവാപുലം
(അരുവാപുലം, കല്ലേലി, ഐരവണ്‍, കൊക്കാത്തോട്, കുമ്മണ്ണൂര്‍) 8
7 അയിരൂര്‍
(ഇടപ്പാവൂര്‍, അയിരൂര്‍, തടിയൂര്‍) 4
8 ചെന്നീര്‍ക്കര
(പ്രക്കാനം, ചെന്നീര്‍ക്കര) 3
9 ചെറുകോല്‍ 1
10 ചിറ്റാര്‍
(കാരികയം, മണക്കയം, ചിറ്റാര്‍) 3
11 ഏറത്ത്
(വടക്കടത്തുകാവ്, പുതുശ്ശേരിഭാഗം, ചൂരക്കോട്) 8
12 ഇലന്തൂര്‍
(നെല്ലിക്കാല, ഇലന്തൂര്‍) 3
13 ഇരവിപേരൂര്‍ 1
14 ഏഴംകുളം
(പുതവല്‍, ഏഴംകുളം) 2
15 എഴുമറ്റൂര്‍
(എഴുമറ്റൂര്‍) 2
16 കടമ്പനാട്
(തുവയൂര്‍, മണ്ണടി, കടമ്പനാട് നോര്‍ത്ത്, തുവയൂര്‍ സൗത്ത്) 7
17 കടപ്ര
(വളഞ്ഞവട്ടം, കടപ്ര) 2
18 കലഞ്ഞൂര്‍
(അതിരുങ്കല്‍, കലഞ്ഞൂര്‍) 4
19 കല്ലൂപ്പാറ 1
20 കൊടുമണ്‍
(കൊടുമണ്‍, അങ്ങാടിക്കല്‍ നോര്‍ത്ത്) 2
21 കോയിപ്രം
(പൂവത്തൂര്‍, കോയിപ്രം, കുമ്പനാട്) 7
22 കോന്നി
(എലിയറയ്ക്കല്‍, കോന്നി, മങ്ങാരം) 8
23 കോട്ടാങ്ങല്‍ 1
24 കുളനട
(തുമ്പമണ്‍ താഴം, പനങ്ങാട്) 2
25 കുന്നന്താനം
(മുക്കൂര്‍, കുന്നന്താനം) 2
26 കുറ്റൂര്‍
(കുറ്റൂര്‍, വെസ്റ്റ് ഓതറ) 10
27 മലയാലപ്പുഴ
(മലയാലപ്പുഴ, വെട്ടൂര്‍) 2
28 മല്ലപ്പളളി
(മല്ലപ്പളളി ഈസ്റ്റ്, മല്ലപ്പളളി) 3
29 മെഴുവേലി
(മെഴുവേലി) 2
30 നാറാണംമൂഴി
(കുടമുരുട്ടി, നാറാണംമൂഴി) 2
31 നാരങ്ങാനം
(നാരങ്ങാനം) 3
32 നെടുമ്പ്രം
(പൊടിയാടി, നെടുമ്പ്രം) 5
33 ഓമല്ലൂര്‍
(പൈവളളിഭാഗം) 2
34 പളളിക്കല്‍
(പെരിങ്ങനാട്, പഴകുളം) 3
35 പന്തളം-തെക്കേക്കര
(പന്തളം-തെക്കേക്കര) 2
36 പെരിങ്ങര
(മേപ്രാല്‍, അഴിയിടത്തുചിറ, പെരിങ്ങര) 10
37 പ്രമാടം
(വി-കോട്ടയം) 2
38 പുറമറ്റം 1
39 റാന്നി
(റാന്നി) 12
40 റാന്നി-പഴവങ്ങാടി
(ഐത്തല, ചെറുകുളഞ്ഞി, കരികുളം, പഴവങ്ങാടി) 15
41 റാന്നി-അങ്ങാടി
(പുല്ലൂപ്രം, പേട്ട, അങ്ങാടി) 5
42 റാന്നി-പെരുനാട്
(പെരുനാട്) 3
43 സീതത്തോട്
(കോട്ടമണ്‍പാറ, സീതത്തോട്) 3
44 തണ്ണിത്തോട്
(തേക്കുതോട്) 3
45 വടശ്ശേരിക്കര
(പേഴുംപാറ, വടശ്ശേരിക്കര) 4
46 വളളിക്കോട്
(വാഴമുട്ടം ഈസ്റ്റ്, വളളിക്കോട്) 4
47 വെച്ചൂച്ചിറ
(വെച്ചൂച്ചിറ) 2

ജില്ലയില്‍ ഇതുവരെ ആകെ 16793 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 13283പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.

കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 101 പേര്‍ മരിച്ചു. കൂടാതെ കോവിഡ് ബാധിതരായ 7 പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചിട്ടുണ്ട്.

ജില്ലയില്‍ ഇന്ന് 173 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 14868 ആണ്.

പത്തനംതിട്ട ജില്ലക്കാരായ 1817 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1659 പേര്‍ ജില്ലയിലും, 158 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.
ക്രമ നമ്പര്‍ ആശുപത്രികള്‍/ സിഎഫ്എല്‍ടിസി/സിഎസ്എല്‍ടിസി എണ്ണം

1 ജനറല്‍ ആശുപത്രി പത്തനംതിട്ട 100
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 103
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 45
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 72
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 143
6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 34
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 24
8 ഇരവിപേരൂര്‍ യാഹിര്‍ സിഎഫ്എല്‍ടിസി 9
9 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 40
10 നെടുമ്പ്രം സിഎഫ്എല്‍ടിസി 25
11 ഗില്‍ഗാല്‍ താല്‍ക്കാലിക സിഎഫ്എല്‍ടിസി 25
12 മല്ലപ്പളളി സിഎഫ്എല്‍ടിസി 34
13 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 787
14 സ്വകാര്യ ആശുപത്രികളില്‍ 113
ആകെ 1554

ജില്ലയില്‍ 12176 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1806 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3996 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 62 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 141 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 17978 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍ ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ
1, ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്), 105441, 770, 106211
2, റാപ്പിഡ് ആന്റിജന്‍ പരിശോധന (ന്യു), 78616, 646, 79262
3, റാപ്പിഡ് ആന്റിജന്‍ (റിപീറ്റ്), 1200, 188, 1388
4, റാപ്പിഡ് ആന്റിബോഡി പരിശോധന, 485, 0, 485
5, ട്രൂനാറ്റ് പരിശോധന, 3455, 30, 3485
6, സി.ബി.നാറ്റ് പരിശോധന, 200, 6, 206
ആകെ ശേഖരിച്ച സാമ്പിളുകള്‍, 189397, 1640, 191037

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1428 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3068 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2078 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.6 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.18 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 68 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 117 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1301 കോളുകള്‍ നടത്തുകയും, 13 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി

ആറന്മുള ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 3, 5 (കളരിക്കോട് ജംഗഷന്‍ മുതല്‍ കോട്ടയ്ക്കകം ജംഗ്ഷന്‍ വരെയും, മണക്കുപ്പി അംഗന്‍വാടി ഭാഗവും) എന്നീ പ്രദേശങ്ങളെ നവംബര്‍ 11 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.

നിലവില്‍ പ്രഖ്യാപിച്ച കണ്ടെയന്‍മെന്റ് സോണ്‍ നിയന്ത്രണം അവസാനിക്കുന്ന സാഹചര്യത്തിലും കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള ജില്ലാ മെഡിക്കല്‍ ഓഫീസറുടെ(ആരോഗ്യം) ശുപാര്‍ശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് ഉത്തരവായത്.