Trending Now

കോണ്‍ഗ്രസ്സില്‍ നിന്നും വിട : കോന്നിയൂര്‍ പി. കെ സി പി ഐ യുടെ സ്ഥാനാര്‍ഥി

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനവും കോന്നിയിലെ എല്ലാ കോണ്‍ഗ്രസ് സ്ഥാനമാനവും രാജിവെച്ച പ്രമുഖ ജനകീയ നേതാവായ കോന്നിയൂര്‍ പി കെ എന്ന (പികെ കുട്ടപ്പൻ)ഇനി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും എന്ന് അറിയുന്നു . കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ)യുടെ നേതാവായി ഇനി കോന്നിയൂര്‍ പി കെ അറിയപ്പെട്ടേക്കും .
വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കോന്നിയൂര്‍ പി കെ സി പി ഐയുടെ സ്ഥാനാര്‍ഥിയാകും എന്നറിയുന്നു .ജില്ലാ പഞ്ചായത്ത് കോന്നി ഡിവിഷനില്‍ നിന്നും സി പി ഐയുടെ സ്ഥാനാര്‍ഥി കോന്നിയൂര്‍ പി കെയാകുമെന്നും “കോന്നി വാര്‍ത്ത ഡോട്ട് കോം ” റിപ്പോര്‍ട്ട് ചെയ്യുന്നു . പ്രാദേശിക ജില്ലാ കോൺഗ്രസ് നേതാക്കളോടുള്ള അതൃപ്തിയെ തുടർന്ന് കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനവും കോണ്‍ഗ്രസ്സിലെ എല്ലാ സ്ഥാനവും കോന്നിയൂർ പികെ (പികെ കുട്ടപ്പൻ) ഇന്ന് രാജിവെച്ചിരുന്നു . പി കെ ഇതുവരെ പ്രതികരിച്ചില്ല

error: Content is protected !!