Trending Now

ആർ.ശങ്കർ അനുസ്മരണം

 

കോന്നി വാര്‍ത്ത : മുൻ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന ആർ.ശങ്കർ അനുസ്മരണം കെ.പി.സി.സി ഓ ബി സി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തി. ജില്ലാ ചെയർമാൻ പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.എസ്.റ്റി.എ സംസ്ഥാന ട്രഷറർ എസ്. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റോജി ഏബ്രഹാം, പ്രീയ. എസ്. തമ്പി, രാജീവ് മള്ളൂർ, ഷിനു അറപ്പുരയിൽ, പ്രവീൺ.ജി.നായർ, ഇ.റ്റി. മുകേഷ് ദാസ്, ഷിജു. കെ.വർഗ്ഗീസ്, ജയദേവ് വിക്രം എന്നിവർ പ്രസംഗിച്ചു.

error: Content is protected !!