Trending Now

അരുവാപ്പുലം ഫാർമേഴ്സ് ബാങ്കിന്‍റെ ശാഖകള്‍ വഴി സാധാരണവായ്പ നല്‍കും

 

കോന്നി വാര്‍ത്ത : കോവിഡ് വ്യാപനംമൂലം കഷ്ടപ്പെടുന്ന കർഷകർക്ക് ആട്, കോഴി,താറാവ്, പശുക്കിടാവ് എന്നിവയെ വാങ്ങി വളർത്തി വരുമാനമുണ്ടാക്കുന്നതിന് അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്‍റെ നാല് ശാഖകൾ വഴി മൂന്ന് വർഷ കാലാവധിയുള്ള സാധാരണവായ്പ നൽകുന്നതിന് ബാങ്ക് ഭരണ സമിതി യോഗം തീരുമാനിച്ചു.

ബാങ്കിൽ അംഗത്വമുള്ളവർ ബ്രാഞ്ചുമായി ഉടൻ ബന്ധപ്പെടേണ്ടതാണ്.ബാങ്ക് പ്രസിഡന്‍റ് കോന്നി വിജയകുമാർ അധ്യക്ഷത വഹിച്ചു.രഘുനാഥ് ഇടത്തിട്ട,കെ പി നസീർ, വിജയവിൽസൺ, മോനിക്കുട്ടി ദാനിയേൽ, അനിത ട കുമാർ, ജോജു വർഗ്ഗീസ്,കെ പി പ്രഭാകരൻ, റ്റി .ശ്യാമള, മാനേജിംഗ് ഡയറക്ടർ സലിൽ വയലാത്തല എന്നിവർ സംസാരിച്ചു. മത്സ്യഫെഡ് ഫിഷ്മാർട്ട് ഞായറാഴ്ച ഉൾപ്പെടെ എല്ലാ അവധി ദിവസങ്ങളിലും പ്രവർത്തിക്കുന്നതാണ്.ഫോൺ : 9446363111

error: Content is protected !!