Trending Now

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 147 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 134 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 24 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍ 1
2 പന്തളം
(കടയ്ക്കാട്, പൂഴിക്കാട്, കുരമ്പാല, മുടിയൂര്‍കോണം) 8
3 പത്തനംതിട്ട
(വെട്ടിപ്രം, കുമ്പഴ, അഴൂര്‍) 10
4 തിരുവല്ല
(മുത്തൂര്‍, ആലംതുരുത്തി, ആഴിയിടത്തുചിറ, ചുമത്ര, തിരുമൂലപുരം) 17
ആനിക്കാട് 1
5 ആറന്മുള
(കോട്ട, ഇടയാറന്മുള) 3
6 അരുവാപുലം
(കുമ്മണ്ണൂര്‍, അരുവാപുലം) 3
7 അയിരൂര്‍
(അയിരൂര്‍ സൗത്ത്, അയിരൂര്‍) 2
ചെന്നീര്‍ക്കര 1
8 ചെറുകോല്‍
(ചെറുകോല്‍) 2
9 ചിറ്റാര്‍ 1
10 ഏറത്ത്
(വയല, വടക്കടത്തുകാവ്, തുവയൂര്‍) 3
ഇലന്തൂര്‍
(ഇടപ്പരിയാരം) 2
11 ഇരവിപേരൂര്‍
(വളളംകുളം) 4
12 ഏഴംകുളം
(ഏനാത്ത്) 2
13 കടമ്പനാട്
(നെല്ലിമുകള്‍, കടമ്പനാട് നോര്‍ത്ത്, മണ്ണടി) 4
14 കടപ്ര
(വളഞ്ഞവട്ടം, കടപ്ര) 5
18 കലഞ്ഞൂര്‍
(മുറിഞ്ഞകല്‍, നെടുമണ്‍കാവ്) 2
19 കല്ലൂപ്പാറ
(മഠത്തുഭാഗം നോര്‍ത്ത്, നെടുമ്പാറ) 11
20 കൊടുമണ്‍ 1
21 കോയിപ്രം
(പുല്ലാട്) 4
22 കോന്നി 1
കോഴഞ്ചേരി
(കോഴഞ്ചേരി) 8
കുളനട
(തുമ്പമണ്‍ നോര്‍ത്ത്, ഞെട്ടൂര്‍, മാന്തുക) 8
കുന്നന്താനം 1
23 കുറ്റൂര്‍ 1
24 മലയാലപ്പുഴ
(കിഴക്കുപുറം, ചെങ്കല്‍ത്തടം, താഴം) 3
25 മല്ലപ്പുഴശ്ശേരി
(കുഴിക്കാല, മല്ലപ്പുഴശേരി) 2
26 മെഴുവേലി 1
27 മൈലപ്ര
(മണ്ണാറകുളഞ്ഞി, മേക്കൊഴൂര്‍) 2
ഓമല്ലൂര്‍ 1
പളളിക്കല്‍
(തെങ്ങമം, പെരിങ്ങനാട്, മേലൂട്, പളളിക്കല്‍, ഇളംപ്പളളില്‍, പഴകുളം) 8
30 പന്തളം-തെക്കേക്കര
(പൊങ്ങലടി, പന്തളം-തെക്കേക്കര) 2
31 പ്രമാടം 1
32 പുറമറ്റം
(പുറമറ്റം) 5
33 റാന്നി
(പുല്ലുപ്രം, കുമ്പളാംപൊയ്ക, പാലച്ചുവട്) 6
34 റാന്നി-അങ്ങാടി 1
35 റാന്നി-പെരുനാട്
(തുലാപ്പളളി, മാമ്പാറ, പെരുനാട്) 6
38 സീതത്തോട് 1
39 തുമ്പമണ്‍ 1
40 വെച്ചൂച്ചിറ 1

 

ജില്ലയില്‍ ഇതുവരെ ആകെ 16363 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 12902 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതനായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1)നവംബര്‍ ഒന്നിന് രോഗബാധ സ്ഥിരീകരിച്ച കുറ്റപ്പുഴ സ്വദേശി (72)നവംബര്‍ ഏഴിന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 99 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ ഏഴു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.
ജില്ലയില്‍ ഇന്ന് 230 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 14370 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1887 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1736 പേര്‍ ജില്ലയിലും, 151 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.
ക്രമനമ്പര്‍, ആശുപത്രികള്‍/ സിഎഫ്എല്‍ടിസി/ സിഎസ്എല്‍ടിസി എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 113
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 104
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 76
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 67
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 133
6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 53
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 37
8 ഇരവിപേരൂര്‍ യാഹിര്‍ സിഎഫ്എല്‍ടിസി 17
9 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 41
10 നെടുമ്പ്രം സിഎഫ്എല്‍ടിസി 21
11 ഗില്‍ഗാല്‍ താല്‍ക്കാലിക സിഎഫ്എല്‍ടിസി 28
12 മല്ലപ്പളളി സിഎഫ്എല്‍ടിസി 46
13 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 827
14 സ്വകാര്യ ആശുപത്രികളില്‍ 114
ആകെ 1677

 

ജില്ലയില്‍ 12285 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1882 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3884 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 62 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 124 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 18051 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 103591, 808, 104399.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 76722, 918, 77640.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 544, 261 , 805.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 3333, 38, 3371.
6 സി.ബി.നാറ്റ് പരിശോധന 190, 2, 192.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 184865, 2027, 186892.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 952 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2979 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1867 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.61 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.13 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 50 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 123 കോളുകളും ലഭിച്ചു.
ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1218 കോളുകള്‍ നടത്തുകയും, 16 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.
പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.
ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

 

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് എട്ട്, (തൈക്കാവ് മുറുപ്പല്‍ കോളനി ഉള്‍പ്പെടുന്ന ഭാഗവും, ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ഭാഗം, മേലേവെട്ടിപ്പുറം(ഭവാനി റോഡ് )മുതല്‍ തൈക്കാവ് വാട്ടര്‍ ടാങ്ക് വരെയുള്ള ഭാഗവും), പെരിങ്ങര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴ് (അഴിയിടത്തു ചിറ മുതല്‍ വേങ്ങല്‍ ഭാഗം വരെ )എന്നീ പ്രദേശങ്ങളില്‍ നവംബര്‍ ഏഴു മുതല്‍ ഏഴു ദിവസത്തേക്ക്് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പ്രഖ്യാപിച്ചത്.

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന് (ഇരവിപേരൂര്‍ പടിഞ്ഞാറ് ) എന്നീ പ്രദേശങ്ങളെ നവംബര്‍ എട്ടു മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ പ്രഖ്യാപിച്ച കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം അവസാനിക്കുന്ന സാഹചര്യത്തിലും, കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് ഒഴിവാക്കി ഉത്തരവായത്.

error: Content is protected !!