Trending Now

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം

 

തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ കിഴിലുള്ള സെന്ററുകളില്‍ കെ ടെറ്റ് ഫെബ്രവരി 2020 പരീക്ഷയെഴുതി വിജയിച്ച അസല്‍ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയായവരുടെ കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് ഈ മാസം ഒന്‍പത് മുതല്‍ 11 വരെ തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വിതരണം ചെയ്യും. പരീക്ഷാര്‍ഥികള്‍ നേരിട്ട് ബന്ധപ്പെട്ട രേഖകള്‍ (വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട്/പരീക്ഷ ഹാള്‍ ടിക്കറ്റ്) ഹാജരാക്കി കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണം.
ഈ മാസം ഒന്‍പതിന് രജിസ്റ്റര്‍ നമ്പര്‍ 517417 മുതല്‍ 617744 വരെയുള്ളവര്‍ക്കും ഈ മാസം 10ന് രജിസ്റ്റര്‍ നമ്പര്‍ 617754 മുതല്‍ 725218 വരെയും 11ന് രജിസ്റ്റര്‍ നമ്പര്‍ 72522 മുതല്‍ 807865 വരെയുള്ളവര്‍ക്കുമാണ് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തുന്നതെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

error: Content is protected !!