Trending Now

കോന്നി മണ്ഡലത്തിലെ 12 ഗ്രാമീണ റോഡുകൾക്ക് 3.20 കോടി രൂപ അനുവദിച്ചു

 

കോന്നി വാര്‍ത്ത : നിയോജക മണ്ഡലത്തിലെ 12 ഗ്രാമീണ റോഡുകൾക്ക് 3.20 കോടി രൂപ അനുവദിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. റീബിൽഡ് കേരളാ ഇൻഷ്യേറ്റീവിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.

തുക അനുവദിച്ച റോഡുകളുടെ വിവരം ചുവടെ:

ചിറ്റാർ പഞ്ചായത്തിൽമണിയാർ കട്ടച്ചിറ – കുടപ്പന 70 ലക്ഷം ,
ചിറ്റാർ -കുരിശും മൂട് -പന്നിയാർ -ഹിന്ദി മുക്ക് റോഡ് 20 ലക്ഷം

അരുവാപ്പുലം പഞ്ചായത്തിൽ വട്ടമൺ -നെടുമ്പാറ റോഡ് 30 ലക്ഷം,

സീതത്തോട് പഞ്ചായത്തിൽ നിലയ്ക്കൽ പള്ളി റോഡ് 30 ലക്ഷം

മൈലപ്ര പഞ്ചായത്തിൽ കുമ്പഴ വടക്ക് – നൽക്കാലിക്കൽ പടി റോഡ് 40 ലക്ഷം

മലയാലപ്പുഴ പഞ്ചായത്തിൽ
വടക്കുപുറം -മലയാലപ്പുഴ റോഡ് 15 ലക്ഷം,

വള്ളിക്കോട് പഞ്ചായത്തിൽ
പല്ലാകുഴി -തോട്ട്കടവ് റോഡ് 20 ലക്ഷം

കലഞ്ഞൂർ പഞ്ചായത്തിൽ കൂടൽ പോലീസ് സ്റ്റേഷൻ -ഫാക്ടറി റോഡ് 20ലക്ഷം,
കാരയ്ക്ക കുഴി ഇഞ്ചപ്പാറ റോഡ് 20 ലക്ഷം

കോന്നി പഞ്ചായത്ത്‌ പെരിഞ്ഞൊട്ടയ്ക്കൽ -തവളപ്പാറ റോഡ്
20 ലക്ഷം
ചെങ്ങറ GCLPS. -പഴയ പോസ്റ്റ്‌ ഓഫീസ് പടി റോഡ് 15 ലക്ഷം

പ്രമാടം പഞ്ചായത്ത്‌ നാലുമുക്ക്-ചന്ദനതടിക്കൽ
– ലേബർ ക്വാർട്ടേഴ്‌സ് റോഡ്
20 ലക്ഷം
റോഡുകളുടെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു. ഇതിനായി ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം ചേരുകയും, സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കുകയും ചെയ്യുമെന്നും എം.എൽ.എ പറഞ്ഞു.

error: Content is protected !!