Trending Now

സി ബി ഐയ്ക്ക് കേരളത്തില്‍ വരണം എങ്കില്‍ കേരളം സമ്മതിക്കണം

 

സംസ്ഥാനത്ത് സി.ബി.ഐക്ക് അന്വേഷണം നടത്താനുള്ള പൊതുസമ്മതപത്രം പിന്‍വലിക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു.ഇനി വരുന്ന കേസുകളെയാണ് നിയന്ത്രണം ബാധിക്കുക. സി.ബി.ഐക്ക് നേരത്തെ അനുമതിയില്ലാതെ കേസെടുക്കാനുള്ള പൊതുസമ്മതം നല്‍കിയിരുന്നു സംസ്ഥാനസര്‍ക്കാര്‍. ആ അനുമതി പത്രമാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്.ഇനി കേസ് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമായി വരും. കോടതിയുടെ നിര്‍ദേശപ്രകാരം കേസുകള്‍ എടുക്കണമെങ്കിലോ ക്രിമിനല്‍ കേസുകള്‍ വരുമ്പോഴോ ഇത് ബാധകമാവില്ല. ഇത് എക്‌സിക്യൂട്ടീവ് ഓര്‍ഡറായി നിലവില്‍ വരും.

error: Content is protected !!