Trending Now

റേഷൻ കടകളെല്ലാം സപ്ലൈകോ ഏറ്റെടുക്കുന്നെന്ന പ്രചാരണം അടിസ്ഥാനരഹിതം

 

റേഷൻ കടകളെല്ലാം സപ്ലൈകോ ഏറ്റെടുക്കുന്നുവെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് ഭക്ഷ്യ-പൊതുവിതരണമന്ത്രി പി. തിലോത്തമൻ വ്യക്തമാക്കി.ലൈസൻസി സറണ്ടർ ചെയ്ത തിരുവനന്തപുരം നഗരത്തിലെ ഒരു കടയാണ് സപ്ലൈകോ ഏറ്റെടുത്ത് നടത്തുന്നത്.

ഈ കട മാതൃകാ റേഷൻകടയായി പ്രവർത്തിക്കണമെന്നാണ് സർക്കാരിന്റെ താത്പര്യം. അല്ലാതെ റേഷൻകടകളെല്ലാം സപ്ലൈകോ ഏറ്റെടുക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലല്ല നടപടി. എഫ്്.സി.ഐയിൽനിന്ന് ധാന്യങ്ങൾ ഏറ്റെടുക്കുന്നതു മുതൽ റേഷൻകടയിൽ വാതിൽപ്പടി വിതരണം നടത്തുന്നതുവരെയുള്ള മുഴുവൻ ഉത്തരവാദിത്തവും സപ്ലൈകോയാണ് നിർവഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

error: Content is protected !!