Trending Now

“മാസക്ക് ധരിക്കൂ, കുടുംബത്തെ രക്ഷിക്കൂ “; സംസ്ഥാനത്ത് പുതിയ ക്യാമ്പയിന്‍ ആരംഭിച്ചു

 

മാസ്‌ക് ധരിക്കുന്നതിന്റെ പ്രാധാന്യം കൂടുതല്‍ ഗൗരവത്തോടെ ജനങ്ങളെ ബോധവത്കരിക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പുതിയ ക്യാമ്പയിന്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘മാസ്‌ക് ധരിക്കൂ, കുടുംബത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയര്‍ത്തുന്ന ക്യാമ്പയിന്‍ ആധുനിക ആശയവിനിമയ സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ട് ജനങ്ങളിലേക്കെത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

കൊവിഡ് രോഗവ്യാപനത്തിന്റെ പ്രതിവാര വര്‍ധന അഞ്ച് ശതമാനമായി കുറഞ്ഞു. കേരളത്തില്‍ നിലവില്‍ കേസ് പെര്‍ മില്ല്യണ്‍ 12329 ആണ്. ദേശീയ ശരാശരി 5963 ആണ്. അതിന് അനുസൃതമായി ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. 1,31,516 ആണ് കേരളത്തിലെ നിലവിലെ ടെസ്റ്റ് പെര്‍ മില്ല്യണ്‍. ഇന്ത്യന്‍ ശരാശരി 80,248 ആണ്. രോഗ വ്യാപനം കൂടിയിട്ടും കേരളത്തിലെ കേസ് ഫെര്‍ട്ടാലിറ്റി റേറ്റ് .34 ശതമാനമാണ്. ദേശീയ ശരാശരി 1.49 ആണ്