Trending Now

കര്‍ശന സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം മാത്രമേ സെക്രട്ടേറിയറ്റിലേക്ക് ആളുകളെ പ്രവേശിപ്പിക്കൂ

 

 

അനുമതിയില്ലാതെ സെക്രട്ടേറിയറ്റിനുള്ളില്‍ കടന്നാല്‍ നിയമനടപടി സ്വീകരിക്കും . സുരക്ഷ പൂര്‍ണമായും സംസ്ഥാന വ്യവസായ സുരക്ഷാ സേനയെ (എസ്.ഐ.എസ്.എഫ്) എല്‍പ്പിക്കാന്‍ തീരുമാനിച്ചു . ഉന്നതോദ്യോഗസ്ഥ സംഘത്തിന്‍റെ നിര്‍ദേശപ്രകാരമാണ് സുരക്ഷാ ചുമതല വ്യവസായ സുരക്ഷാ സേനയ്ക്കു കൈമാറുന്നത് . നിലവില്‍ ഉള്ള പ്രത്യേക സുരക്ഷാജീവനക്കാരും സായുധ പോലീസ്സിനെയും ഒഴിവാക്കും . വ്യവസായ സുരക്ഷാ സേനയ്ക്ക് ചുമതല നല്‍കുക വഴി കൂടുതല്‍ സുരക്ഷയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് . പുറമേനിന്നും ആരെങ്കിലും അതിക്രമിച്ചു കയറാന്‍ ശ്രമിച്ചാല്‍ വ്യവസായ സുരക്ഷാ സേന കൈകാര്യം ചെയ്യും . 81 പോലീസുകാരെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ എസ്.ഐ.എസ്.എഫിലേക്ക് മാറ്റി നിയമിച്ചു . വനിതകളും ഉണ്ട് . കേന്ദ്ര വ്യവസായ സുരക്ഷാ സേനയുടെ മാതൃകയില്‍ സംസ്ഥാനം രൂപവത്കരിച്ച വിഭാഗമാണ് സംസ്ഥാന വ്യവസായ സുരക്ഷാ സേന.