Trending Now

കോന്നിയില്‍ ഡ്രൈവിംഗ് ടെസ്റ്റ് സ്ഥലത്ത് സാമൂഹിക വിരുദ്ധ ശല്യം

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ആര്‍ ടി ഒ കീഴിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ പ്രമാടം പഞ്ചായത്ത് അനുവദിച്ച ഇളകൊള്ളൂരിലെ മിനി സ്റ്റേഡിയത്തിൽ സാമൂഹിക വിരുദ്ധ ശല്യം രൂക്ഷം . സ്ത്രീകളടക്കമുള്ളവര്‍ക്ക് നേരെ അശ്ലീല പദ പ്രയോഗവും നടക്കുന്നു . ആര്‍ ടി ഒ അധികാരികളോ പോലീസോ ഇക്കാര്യത്തില്‍ ഇടപെട്ട് നടപടി സ്വീകരിക്കുന്നില്ല . പ്രദേശ വാസികളായ ചിലരാണ് ഇത്തരം സാമൂഹിക വിരുദ്ധ ശല്യം ചെയ്യുവാന്‍ മുന്നില്‍ ഉള്ളത് എന്നാണ് പരാതി .

ഡ്രൈവിംഗ് ടെസ്റ്റ്  പരിശീലനത്തിന്  വരുന്നവരെ മദ്യപിച്ചിട്ട് അസഭ്യം പറയുക, പരിശിലനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ കേട് പാടുകൾ വരുത്തുക, ഇത് ചോദ്യം ചെയ്യുന്നവരെ കൈയേറ്റം ചെയ്യുവാൻ ശ്രമിക്കുക തുടങ്ങിയ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് എതിരെ ഉടന്‍ നടപടി ഉണ്ടാകണം . ഇത്തരകാർക്ക് എതിരെ കർശന നടപടി സ്വീകരിക്കുവാൻ മോട്ടോർ വാഹന വകുപ്പും , പോലീസും , പ്രമാടം പഞ്ചായത്തും തയ്യാറാകാത്ത പക്ഷം, ഡ്രൈവിംഗ് ടെസ്റ്റ് അടക്കം ബഹിഷ്കരിക്കുമെന്ന് ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ(സി ഐ റ്റി യു) ഭാരവാഹികള്‍ അറിയിച്ചു .

error: Content is protected !!