Trending Now

പഴകുളം ഹോര്‍ട്ടികോര്‍പ്പ് വിപണിക്ക് പുതിയ കെട്ടിടം

 

കോന്നി വാര്‍ത്ത : പഴകുളം ഹോര്‍ട്ടികോര്‍പ്പ് വിപണിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ നിന്നും 20 ലക്ഷം രൂപ അനുവദിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്.
പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ജി. പ്രസന്നകുമാരി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ റ്റി. മുരുകേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മായ ഉണ്ണികൃഷ്ണന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍ഡ്് എ.പി. സന്തോഷ്, വാര്‍ഡ് മെമ്പര്‍ ഷാജി അയത്തികോണില്‍, പള്ളിക്കല്‍ സാശ്രയ കര്‍ഷക സമിതി പ്രസിഡന്റ് പി. ഉത്തമന്‍, വിഎഫ്പിസികെ ജില്ലാ മാനേജര്‍ ബിന്ദുമോള്‍ മാത്യു, പഴകുളം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്‍ഡ് ആര്‍. സുരേഷ്, റ്റി.എസ്. രാമചന്ദ്രന്‍, ആര്‍. സുമേഷ്, ജി. അജികുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

error: Content is protected !!