7020 പേർക്ക് കോവിഡ്, 8474 പേർക്ക് രോഗമുക്തി
ചികിത്സയിലുള്ളവർ 91,784; 22 പുതിയ ഹോട്ട് സ്‌പോട്ടുകൾ
കേരളത്തിൽ വ്യാഴാഴ്ച 7020 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തൃശൂർ 983, എറണാകുളം 802, തിരുവനന്തപുരം 789, ആലപ്പുഴ 788, കോഴിക്കോട് 692, മലപ്പുറം 589, കൊല്ലം 482, കണ്ണൂർ 419, കോട്ടയം 389, പാലക്കാട് 369, പത്തനംതിട്ട 270, കാസർഗോഡ് 187, ഇടുക്കി 168, വയനാട് 93 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗം സ്ഥിരീകരിച്ചത്.
26 മരണങ്ങളാണ് വ്യാഴാഴ്ച കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം വഞ്ചിയൂർ സ്വദേശിനി പദ്മാവതി അമ്മ (89), ശ്രീവരാഹം സ്വദേശി രാധാകൃഷ്ണൻ പിള്ള (64), പഴവങ്ങാടി സ്വദേശിനി ഗീത (60), കരിക്കകം സ്വദേശിനി മിറീന എലിസബത്ത് (54), കഴക്കൂട്ടം സ്വദേശി ജയചന്ദ്രൻ (67), കാഞ്ഞിരമ്പാറ സ്വദേശി ബാബു (63), പേരുമല സ്വദേശി രതീഷ് (40), വെങ്ങാനൂർ സ്വദേശി യശോദ (73), വർക്കല സ്വദേശി റഷീദ് (82), ആലപ്പുഴ പൂച്ചാക്കൽ സ്വദേശിനി ശോഭന (60), കരുനാഗപ്പള്ളി സ്വദേശി ബേബി (72), ഹരിപ്പാട് സ്വദേശി രഘുകുമാർ (60), ഇടുക്കി പീരുമേട് സ്വദേശി സഞ്ജീവ് (45), എറണാകുളം അഞ്ചുമല സ്വദേശിനി സുലേഖ അബൂബക്കർ (58), തൃശൂർ പുന്നയൂർ സ്വദേശി കുഞ്ഞ് അബൂബക്കർ (75), പാറാവ് സ്വദേശി പ്രസീദ് (42), മലപ്പുറം പൂക്കോട്ടൂർ സ്വദേശി ഹംസ (53), ബിപി അങ്ങാടി സ്വദേശി യാഹു (68), വാളാഞ്ചേരി സ്വദേശിനി സുബൈദ (58), കണ്ണമംഗലം സ്വദേശിനി നഫീസ (66), പൊൻമല സ്വദേശി അഹമ്മദ് കുട്ടി (69), കണ്ണൂർ തളിപ്പറമ്പ് സ്വദേശി ഇബ്രാഹിം (75), ചിറ്റാരിപറമ്പ് സ്വദേശി കാസിം (64), അഴീക്കോട് സ്വദേശി കുമാരൻ (67), ഏച്ചൂർ സ്വദേശി മുഹമ്മദ് അലി (72), വയനാട് കൽപ്പറ്റ സ്വദേശിനി ശാരദ (38), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1429 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.
രോഗം സ്ഥിരീകരിച്ചവരിൽ 168 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6037 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 734 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തൃശൂർ 964, എറണാകുളം 594, തിരുവനന്തപുരം 625, ആലപ്പുഴ 686, കോഴിക്കോട് 664, മലപ്പുറം 547, കൊല്ലം 469, കണ്ണൂർ 306, കോട്ടയം 385, പാലക്കാട് 189, പത്തനംതിട്ട 206, കാസർഗോഡ് 172, ഇടുക്കി 137, വയനാട് 93 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
81 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. എറണാകുളം 21, കണ്ണൂർ 16, കോഴിക്കോട് 13, തിരുവനന്തപുരം 8, കാസർഗോഡ് 7, തൃശൂർ 5, പത്തനംതിട്ട, പാലക്കാട് 3 വീതം, കൊല്ലം 2, ആലപ്പുഴ, കോട്ടയം, മലപ്പുറം 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8474 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 880, കൊല്ലം 451, പത്തനംതിട്ട 199, ആലപ്പുഴ 368, കോട്ടയം 1050, ഇടുക്കി 66, എറണാകുളം 600, തൃശൂർ 1037, പാലക്കാട് 568, മലപ്പുറം 1300, കോഴിക്കോട് 1006, വയനാട് 99, കണ്ണൂർ 679, കാസർഗോഡ് 171 എന്നിങ്ങനേയാണ് പരിശോധനാ ഫലം നെഗറ്റീവായത്. 91,784 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,25,166 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,91,964 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,69,424 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 22,540 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2887 പേരെയാണ് വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 54,339 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 45,31,069 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
22 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 694 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
ജില്ലയില്‍ ഇന്ന് 147 പേര്‍ രോഗമുക്തരായി
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശ രാജ്യത്തുനിന്നും വന്നതും, 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 238 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 34 പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം
1 അടൂര്‍
(മൂന്നാളം, കണ്ണംകോട്) 6
2 പന്തളം
(തോന്നല്ലൂര്‍, പൂഴിക്കാട് കടയ്ക്കാട്, മുടിയൂര്‍കോണം, കുരമ്പാല) 15
3 പത്തനംതിട്ട
(മൈലാടുംപാറ, കരിമ്പനാകുഴി, തൈക്കാവ്, അഴൂര്‍, കുമ്പഴ, മുണ്ടുകോട്ടയ്ക്കല്‍) 14
4 തിരുവല്ല
(രാമന്‍ചിറ, മഞ്ഞാടി, തിരുമൂലപുരം, തിരുവല്ല) 9
5 ആറന്മുള
(ഇടയാറന്മുള, നീര്‍വിളാകം, മാലക്കര) 9
6 അരുവാപുലം
(കുമ്മണ്ണൂര്‍, ഐരവണ്‍, കല്ലേലിത്തോട്ടം) 6
7 അയിരൂര്‍
(അയിരൂര്‍, തടിയൂര്‍, അയിരൂര്‍ നോര്‍ത്ത്) 6
8 ചെന്നീര്‍ക്കര 2
9 ചെറുകോല്‍
(കാട്ടൂര്‍, ചെറുകോല്‍) 3
10 ഏറത്ത്
(ചൂരക്കോട്, വടക്കടത്തുകാവ്, മണക്കാല) 4
11 ഇലന്തൂര്‍
(ഇലന്തൂര്‍) 2
12 ഏനാദിമംഗലം
(ഇളമണ്ണൂര്‍) 1
13 ഇരവിപേരൂര്‍
(ഇരവിപേരൂര്‍, വളളംകുളം) 6
14 ഏഴംകുളം
(വയല, ഏനാത്ത്, ഏഴംകുളം) 4
15 എഴുമറ്റൂര്‍
(എഴുമറ്റൂര്‍, തെളളിയൂര്‍) 3
16 കടമ്പനാട് 1
17 കടപ്ര
(വളഞ്ഞവട്ടം, കടപ്ര, പരുമല) 8
18 കലഞ്ഞൂര്‍
(നെടുമണ്‍കാവ്, കൂടല്‍) 6
19 കല്ലൂപ്പാറ
(പുളിന്താനം) 2
20 കവിയൂര്‍
(കവിയൂര്‍, ആഞ്ഞിലിത്താനം) 3
21 കൊടുമണ്‍
(അങ്ങാടിക്കല്‍ സൗത്ത്, അങ്ങാടിക്കല്‍) 2
22 കോയിപ്രം
(നെല്ലിമല, പുല്ലാട്, കടപ്ര) 11
23 കോന്നി
(വകയാര്‍, കോന്നി താഴം, കോന്നി) 7
24 കോട്ടാങ്ങല്‍
(വായ്പൂര്‍) 2
25 കോഴഞ്ചേരി 1
26 കുളനട
(ഞെട്ടൂര്‍) 7
27 കുന്നന്താനം
(കാരക്കേട് കോളനി, കുന്നന്താനം) 19
28 കുറ്റൂര്‍
(കുറ്റൂര്‍, വെസ്റ്റ് ഓതറ) 6
29 മലയാലപ്പുഴ
(താഴം) 10
30 മല്ലപ്പുഴശ്ശേരി 1
31 മൈലപ്ര
(മേക്കൊഴൂര്‍) 4
32 നാറാണംമൂഴി
(എടമണ്‍, നാറാണംമൂഴി) 4
33 നാരങ്ങാനം
(നാരങ്ങാനം, കടമ്മനിട്ട, നാരങ്ങാനം നോര്‍ത്ത്) 4
34 നെടുമ്പ്രം
(പൊടിയാടി, നെടമ്പ്രം) 5
35 നിരണം
(നിരണം) 4
36 ഓമല്ലൂര്‍ 1
37 പളളിക്കല്‍
(തെങ്ങമം, കൈതയ്ക്കല്‍, ചെറുപുഞ്ച, തോട്ടുവ, പഴകുളം, പളളിക്കല്‍) 6
38 പന്തളം-തെക്കേക്കര
(പറന്തല്‍) 5
39 പെരിങ്ങര 1
40 പ്രമാടം
(വകയാര്‍, മുറിഞ്ഞകല്‍, മല്ലശ്ശേരി, ഇളകൊളളൂര്‍) 9
41 റാന്നി
(മന്ദിരം) 2
42 റാന്നി-അങ്ങാടി
(മേനാംതോട്ടം) 5
43 റാന്നി-പഴവങ്ങാടി
(പഴവങ്ങാടി) 2
44 റാന്നി-പെരുനാട്
(കൂനംകര, മാടമണ്‍) 11
45 സീതത്തോട്
(സീതത്തോട്) 4
46 തണ്ണിത്തോട്
(തണ്ണിത്തോട്) 5
47 തോട്ടപ്പുഴശ്ശേരി
(കുറിയന്നൂര്‍, മാരാമണ്‍) 2
48 തുമ്പമണ്‍ 1
49 വടശ്ശേരിക്കര
(കുമ്പ്‌ളപൊയ്ക, മണിയാര്‍, പുതുക്കുളം) 7
50 വളളിക്കോട്
(ഞക്കുനിലം, വാഴമുട്ടം ഈസ്റ്റ്, വളളിക്കോട്) 9
51 വെച്ചൂച്ചിറ
(ചാത്തന്‍തറ, വെച്ചൂച്ചിറ) 3
ജില്ലയില്‍ ഇതുവരെ ആകെ 14814 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 11535 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.
ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ 4 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) 11.10.2020ല്‍ രോഗബാധ സ്ഥിരീകരിച്ച മലയാലപ്പുഴ സ്വദേശി (43) 18.10.2020ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. പ്രമേഹം, ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയില്‍ ആയിരുന്നു.
2) 24.10.2020ല്‍ രോഗബാധ സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശി (70) 28.10.2020ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരിച്ചു.
3) 18.10.2020ല്‍ രോഗബാധ സ്ഥിരീകരിച്ച ഇലന്തൂര്‍ സ്വദേശി (58) 28.10.2020ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരിച്ചു.
4) 21.10.2020ല്‍ രോഗബാധ സ്ഥിരീകരിച്ച ഏനാദിമംഗലം സ്വദേശി (78) 29.10.2020ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മരിച്ചു.
കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 89 പേര്‍ മരിച്ചു. കൂടാതെ കോവിഡ് ബാധിതരായ 5 പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചിട്ടുണ്ട്.
ജില്ലയില്‍ ഇന്ന് 147 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 12148 ആണ്.
പത്തനംതിട്ട ജില്ലക്കാരായ 2572 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2450 പേര്‍ ജില്ലയിലും, 122 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.
ക്രമ നമ്പര്‍, ആശുപത്രികള്‍/ സിഎഫ്എല്‍ടിസി/സിഎസ്എല്‍ടിസി എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 109
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 113
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 31
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 73
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 89
6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 73
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 55
8 ഇരവിപേരൂര്‍ യാഹിര്‍ സിഎഫ്എല്‍ടിസി 40
9 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 52
10 നെടുമ്പ്രം സിഎഫ്എല്‍ടിസി 51
11 ഗില്‍ഗാല്‍ താല്‍ക്കാലിക സിഎഫ്എല്‍ടിസി 185
12 മല്ലപ്പളളി സിഎഫ്എല്‍ടിസി 53
13 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1191
14 സ്വകാര്യ ആശുപത്രികളില്‍ 122
ആകെ 2237
ജില്ലയില്‍ 14301 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2054 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3893 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 76 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 118 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 20248 പേര്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍ ക്രമ നമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ
1, ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്), 97315, 658, 97973
2, റാപ്പിഡ് ആന്റിജന്‍ പരിശോധന, 68514, 514, 69028
3, റാപ്പിഡ് ആന്റിബോഡി പരിശോധന, 485, 0, 485
4, ട്രൂനാറ്റ് പരിശോധന, 3065, 36, 3101
5, സി.ബി.നാറ്റ് പരിശോധന, 154, 4, 158
ആകെ ശേഖരിച്ച സാമ്പിളുകള്‍, 169533, 1212, 170745
കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 986 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2198 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1471 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.57 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.06 ശതമാനമാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 56 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 89 കോളുകളും ലഭിച്ചു.
ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1164 കോളുകള്‍ നടത്തുകയും, 14 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.
ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 മണിക്ക് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.