Trending Now

കെഎസ്ആർടിസിയിലെ എം പാനൽ ജീവനക്കാരെ പിരിച്ചുവിടില്ല

 

കെഎസ്ആർടിസിയിലെ എം പാനൽ ജീവനക്കാരെ പിരിച്ചുവിടില്ലെന്നും അവർക്ക് അനുബന്ധ സ്ഥാപനമായ സ്വിഫ്റ്റിൽ ജോലി നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനൽകി.പ്രതിമാസം 1500 രൂപ വീതം സ്ഥിരം ജീവനക്കാർക്ക് ഇടക്കാല ആശ്വാസമായി അനുവദിക്കും.പാക്കേജിന്റെ ഭാഗമായി ശമ്പള പരിഷ്കരണത്തിനുള്ള ചർച്ചകളും ആരംഭിക്കും. കെഎസ്ആർടിസിയുടെ പുനരുദ്ധാരണത്തിന് പുതിയ പാക്കേജ് പ്രഖ്യാപ്പിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . പാക്കേജിന്റെ ഭാഗമായി 255 കോടി രൂപ കെഎസ്ആർടിസിക്ക് ഉടൻ നൽകുമെന്നും കെഎസ്ആർടിസി സർക്കാരിന് നൽകാനുള്ള 941 കോടി രൂപയുടെ പലിശ എഴുതി തള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

error: Content is protected !!