
കോന്നി വാര്‍ത്ത :കോവിഡ് പോസിറ്റീവായി ആശുപത്രിയിലേക്ക് ചികിത്സയ്ക്ക് കൊണ്ടുപോകുന്നവഴി ആംബുലൻസിൽ വച്ചു പീഡിപ്പിക്കപ്പെട്ട പെൺകുട്ടിക്കും സാക്ഷികള്‍ക്കും സാക്ഷികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിയമപ്രകാരം
എല്ലാവിധ സുരക്ഷയും ഉറപ്പാക്കുമെന്ന് ജില്ലാപോലീസ് മേധാവി കെ.ജി സൈമൺഐ പി എസ്സ് പറഞ്ഞു .
പട്ടാബുക്ക് സ്ഥാപിക്കുന്നതുൾപ്പെടെ നിരന്തര നിരീക്ഷണം ഉറപ്പുവരുത്തും. ജില്ലാ ജഡ്ജിയും ജില്ലാ പോലീസ് മേധാവിയും, ജില്ലാ പ്രോസിക്കുട്ടറും പങ്കെടുത്ത
യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനം കൈകൊള്ളുകയായിരുന്നുവെന്നു ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ജില്ലയിൽ ഇത്തരമൊരു തീരുമാനം ആദ്യമായാണെന്നും, പന്തളം പോലീസിന് ഇതുസംബന്ധിച്ചു കർശനനിർദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.അതേസമയം, പെൺകുട്ടിയ്ക്ക് പട്ടിക ജാതി പട്ടിക വർഗ ക്ഷേമവകുപ്പിന്റെ ഫണ്ടിൽനിന്നും സഹായധനം നൽകുന്നതിന് തീരുമാനമായിട്ടുണ്ട്. കളക്ടറേറ്റിൽ ചേർന്ന പട്ടികജാതിപട്ടിക്കവർഗ ക്ഷേമം സംബന്ധിച്ച യോഗത്തിലാണ് തീരുമാനമുണ്ടായതെന്നു ജില്ലാപോലീസ് മേധാവി അറിയിച്ചു.
കോവിഡ് ബാധിതയായ യുവതിയെ ആംബുലൻസിൽ പീഡനത്തിനിരയാക്കിയ ആംബുലൻസ് ഡ്രൈവർക്കെതിരെ മാനഭംഗപ്പെടുത്തൽ കൂടാതെ പട്ടികജാതി
പീഡനനിരോധനനിയമത്തിലെ നിർദിഷ്ട വകുപ്പുകൾ കൂടി ചേർത്താണ് കേസ് അന്വേഷണം നടത്തുന്നത്. റിമാൻഡിൽ കഴിയുന്ന പ്രതിക്കെതിരെ പഴുതടച്ച അന്വേഷണം നടത്തി
നിശ്ചിതസമയത്തിനകം കുറ്റപത്രം സമർപ്പിക്കുന്നതിനു അന്വേഷണോദ്യോഗസ്ഥനായ അടൂർ ഡി വൈ എസ് പി ശ്രീ ആര്‍.ബിനു നടപടി എടുത്തു വരുന്നതായി ജില്ലാ പോലീസ് മേധാവി
വ്യക്തമാക്കി.