Trending Now

പ്രധാന മൂന്ന് പദ്ധതികള്‍ക്ക് പ്രധാനമന്ത്രി സമാരംഭം കുറിച്ചു

 

ഇന്ന് വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലെ മൂന്ന് സുപ്രധാനപദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ക്ക് 16 മണിക്കുര്‍ വൈദ്യുതി നല്‍കുന്ന കിസാന്‍ സൂര്യോദയ യോജനയ്ക്ക് ശ്രീ മോദി സമാരംഭം കുറിച്ചു. യു.എന്‍. മെഹ്ത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി ആന്റ് റിസര്‍ച്ചിനോടനുബന്ധിച്ചുള്ള പീഡിയാട്രിക് ഹാര്‍ട്ട് ആശുപത്രിയും അഹമ്മദാബാബിലെ അഹമ്മദബാദ് സിവില്‍ ആശുപത്രിയില്‍ ടെലി കാര്‍ഡിയോളജിക്ക് വേണ്ടിയുള്ള മൊബൈല്‍ ആപ്ലിക്കേഷനും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഗിരിനറിലെ റോപ്പ്‌വേയും ഈ അവസരത്തില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

 

എപ്പോഴും സാധാരണമനുഷ്യന്റെ സമര്‍പ്പണത്തിന്റെയും നിശ്ചയദാര്‍ഡ്യത്തിന്റെയും അനുകരണീയമായ മാതൃകയാണ് ഗുജറാത്തെന്ന് ചടങ്ങില്‍ സംസാരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. സുജലാം സുഫലാം, സൗനി പദ്ധതിക്കള്‍ക്ക് ശേഷം കിസാന്‍ സൂര്യോദയ യോജനയിലൂടെ ഗുജറാത്തിലെ കര്‍ഷകരുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി ഗുജറാത്ത് ഒരു നാഴിക്കല്ലിട്ടിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈദ്യുതി മേഖലയില്‍ വര്‍ഷങ്ങളായി ഗുജറാത്ത് നടത്തിവരുന്ന പ്രവര്‍ത്തികളാണ് ഈ പദ്ധതിക്ക് ആധാരമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ കാര്യശേഷി മെച്ചപ്പെടുത്തുന്നതിനായി ഊര്‍ജ്ജ ഉല്‍പ്പാദനം മുതല്‍ വിതരണം വരെയുള്ള എല്ലാ പ്രവര്‍ത്തികളും ഒരു ദൗത്യസ്വഭാവത്തില്‍ ഏറ്റെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു. 2010ല്‍ പത്താനില്‍ സൗരോര്‍ജ്ജ പ്ലാന്റ് ഉദ്ഘാടനം ചെയ്തപ്പോള്‍ ഒരു സൂര്യന്‍, ഒരു ലോകം, ഒരു ഗ്രിഡ് എന്നത് ലോകത്തിന് ഇന്ത്യ കാട്ടിക്കൊടുക്കുമെന്ന് ആരും കരുതിയിരുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ഇന്ന് സൗരോര്‍ജ്ജത്തില്‍ ഇന്ത്യ ലോകത്ത് അഞ്ചാമത്തെ സ്ഥാനത്ത് എത്തിയതും അതിവേഗം മുന്നോട്ടുപോകുന്നതുമായ വസ്തുത ചൂണ്ടിക്കാട്ടികൊണ്ട് പ്രധാനമന്ത്രി അഭിനന്ദിച്ചു.

 

മുമ്പ് കര്‍ഷകര്‍ക്ക് ജലസേചനത്തിനുള്ള വൈദ്യതി രാത്രിയിലാണ് ലഭിച്ചിരുന്നതെന്നും അതുകൊണ്ട് കര്‍ഷകര്‍ രാത്രിയില്‍ ഉണര്‍ന്നിരിക്കേണ്ടി വരാറുണ്ടായിരുന്നുവെന്ന് കിസാന്‍ സുര്യോദയ യോജനയെ കുറിച്ച് പ്രധാനമന്ത്രി പറഞ്ഞു. ഗിരിനഗറിലും ജുനഗഡിലും കര്‍ഷകര്‍ വന്യജീവികളുടെ ശല്യവും അഭിമുഖീകരിക്കേണ്ടിവന്നിരുന്നു. കിസാന്‍ സുര്യോദയ യോജനയ്ക്ക് കീഴില്‍ കര്‍ഷകര്‍ക്ക് മൂന്ന് ഫെയ്‌സ് വൈദ്യുതി വിതരണം രാവിലെ അഞ്ചു മണി മുതല്‍ രാത്രി ഒന്‍പത് മണിവരെ ലഭിക്കുമെന്നും അത് അവരുടെ ജീവിതത്തില്‍ പുതിയ പുലരി കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

 

സമ്പൂര്‍ണ്ണമായി പുതിയ വിതരണശേഷി തയാറാക്കികൊണ്ട് നിലവിലുള്ള മറ്റ് സംവിധാനങ്ങളെ ബാധിക്കാതെ ഈ പ്രവര്‍ത്തി നടത്തിയതിനുള്ള ഗുജറാത്ത് ഗവണ്‍മെന്റിന്റെ പ്രയത്‌നത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. ഈ പദ്ധതിക്ക് കീഴില്‍ ഏകദേശം 3500 സര്‍ക്യൂട്ട് കിലോമീറ്ററിന്റെ പുതിയ വിതരണ ലൈനുകള്‍ അടുത്ത രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്ഥാപിക്കുകയും വരുന്ന ദിവസങ്ങളില്‍ 1000 ലധികം ഗ്രാമങ്ങളില്‍ ഇത് നടപ്പാക്കുകയും ചെയ്യും. ഈ ഗ്രാമങ്ങളെല്ലാം ഗിരിവര്‍ഗ്ഗ ഭൂരിപക്ഷ മേഖലകളിലുമാണ്. ഗുജറാത്തിലാകെ ഈ പദ്ധതിയിലൂടെ വൈദ്യുതി ലഭിക്കുമ്പോള്‍ ഇത് ലക്ഷക്കണക്കിന് കര്‍ഷകരുടെ ജീവിതം മാറ്റിമറിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

കര്‍ഷകരുടെ നിക്ഷേപങ്ങള്‍ കുറയ്ക്കുകയും അവരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിച്ചും മാറിവരുന്ന കാലത്തിനൊപ്പം അവരുടെ വരുമാനം ഇരട്ടിയാക്കാന്‍ നിരന്തരം പരിശ്രമിക്കാന്‍ പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. ആയിരം എഫ്.പി.ഒകള്‍ രൂപീകരിച്ചത്, വേപ്പണ്ണകലര്‍ന്ന യൂറിയ, സോയില്‍ ഹെല്‍ത്ത് കാര്‍ഡ്, മറ്റ് നിരവധി മുന്‍കൈകളുടെ ആരംഭം എന്നിങ്ങനെ ഗവണ്‍മെന്റ് കൈക്കൊണ്ടിട്ടുള്ള മുന്‍കൈകള്‍ അദ്ദേഹം അക്കമിട്ട് നിരത്തി. കുസും യോജനയ്ക്ക് കീഴില്‍, തരിശ് ഭൂമികളില്‍ ചെറിയ സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് എഫ്.പി.ഒകള്‍, പഞ്ചായത്തുകള്‍ അത്തരത്തിലുള്ള എല്ലാ സംഘടനകളും സഹായിക്കുന്നുണ്ടെന്നും കര്‍ഷകരുടെ ജലസേചന പമ്പുകളും ഈ സൗരോര്‍ജ്ജവുമായി ബന്ധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി കര്‍ഷകര്‍ക്ക് അവരുടെ ജലസേചനാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും അധികമുള്ള വൈദ്യുതി വില്‍ക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ഊര്‍ജ്ജത്തിനൊപ്പം ജലസേചന, കുടിവെള്ളമേഖലയിലും ഗുജറാത്ത പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ജനങ്ങള്‍ക്ക് വെള്ളം കിട്ടാന്‍ വലിയ കടമ്പകളുണ്ടായിരുന്നു, എന്നാല്‍ മുമ്പ് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാതിരുന്ന ജില്ലകളിലും ഇന്ന് വെള്ളം എത്തുകയാണ്. ഗുജറാത്തിലെ വരളള്‍ച്ച ബാധിതപ്രദേശങ്ങളില്‍ വെള്ളം എത്തുന്നതിന് സഹായിച്ച സര്‍ദാര്‍ സരോവര്‍ പദ്ധതി, വാട്ടര്‍ ഗ്രിഡ് തുടങ്ങിയ പദ്ധതികളില്‍ അദ്ദേഹം അഭിമാനം കൊണ്ടു.

 

ലോകനിലവാരമുള്ള പശ്ചാത്തലസൗകര്യങ്ങളും ഒപ്പം ആധുനിക ആരോഗ്യസൗകര്യങ്ങളുമുളള രാജ്യത്തെ ചുരുക്കം ചില ആശുപത്രികളിലൊന്നാണെന്നും ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ഡിയാക് ആശുപത്രിയാകുമെന്നും യു.എന്‍. മെഹ്ത്താ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി ആന്റ് റിസര്‍ച്ച് സെന്റര്‍ സമാരംഭത്തെ പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ആധുനിക ആശുപത്രി ശൃംഖലയും മെഡിക്കല്‍ കോളജും എല്ലാ ഗ്രാമങ്ങളേയും മികച്ച ആരോഗ്യ സംവിധാനങ്ങളുമായുള്ള ബന്ധിപ്പിക്കല്‍ സജ്ജീകരിച്ചുകൊണ്ടും ഗുജറാത്ത് വളരെ പ്രശംസനീയമായ ഒരു പ്രവര്‍ത്തിയാണ് നടത്തിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് കീഴില്‍ ഗുജറാത്തിലെ 21 ലക്ഷം ആളുകള്‍ക്ക് സൗജന്യ ചികിത്സ ലഭിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറഞ്ഞവിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കുന്ന 525ലധികം ജന്‍ ഔഷധി കേന്ദ്രങ്ങള്‍ ഗുജറാത്തില്‍ തുടങ്ങിയെന്നും അതില്‍ നിന്ന് 100 കോടി രൂപ ഗുജറാത്തിലെ സാധാരണക്കാരെ രക്ഷിക്കാനായി ഉപയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

 

ഗിരിനാര്‍ മലനിരകള്‍ അംബാ മാതായുടെ ആവാസസ്ഥാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവിടെ ഗോരഖ്‌നാഥ് കൊടുമുടി, ഗുരു ദത്താത്രേയ കൊടുമുടി ഒരു ജൈനക്ഷേത്രം എന്നിവയുണ്ട്. ലോകനിലവാരത്തിലുള്ള റോപ്പവേ ഉദ്ഘാടനംചെയ്യുന്നതിലൂടെ ഇവിടെ കൂടുതല്‍ കൂടുതല്‍ ഭക്തരും വിനോദസഞ്ചാരികളും എത്തിച്ചേരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബനാസ്‌ക്ന്ദ, പാവഗാഡ്, സത്പുര എന്നിവയ്‌ക്കൊപ്പം ഗുജറാത്തിലെ നാലാമത്തെ റോപ്പവേയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. ഈ റോപ്പ് വേ ഇപ്പോള്‍ ജനങ്ങള്‍ക്ക് തൊഴില്‍ അവസരങ്ങളും സാമ്പത്തികാവസരങ്ങളും നല്‍കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങള്‍ക്ക് ഇത്രയധികം സൗകര്യമാകുന്ന ഒരു സംവിധാനം ദീര്‍ഘകാലമായി തടസപ്പെട്ടുപോയതുമൂലം ജനങ്ങള്‍ അഭിമുഖീകരിച്ച ബുദ്ധിമുട്ടുകള്‍ അദ്ദേഹം ഉയര്‍ത്തിക്കാട്ടി. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിലൂടെ പ്രാദേശിക ജനങ്ങള്‍ക്കുണ്ടാകുന്ന സാമ്പത്തിക നേട്ടങ്ങളെക്കുറിച്ച് അദ്ദേഹം അക്കമിട്ട് നിരത്തി. ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച ശിരവാജ്പുര്‍ ബിച്ചും സ്റ്റാറ്റിയൂ ഓഫ് യുണിറ്റിയും പോലെ പ്രാദേശികര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്ന പദ്ധതികള്‍ അദ്ദേഹം അക്കമിട്ട് നിരത്തി. അഹമ്മദാബാദിലെ കാന്‍കാരിയ തടാകത്തില്‍ ആരും പോകാറില്ലായിരുന്നു. എന്നാല്‍ പുനരുദ്ധാരണത്തിന് ശേഷം വര്‍ഷം തോറും ഏകദേശം 75 ലക്ഷം ആളുകള്‍ തടാകം സന്ദര്‍ശിക്കുകയും നിരവധി ആളുകളുടെ വരുമാനമാര്‍ഗ്ഗമായി അത് മാറുകയും ചെയ്തത് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. ചുരുങ്ങിയ നിക്ഷേപം കൊണ്ട് നിരവധിതൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഒരു മേഖലയാണ് വിനോദസഞ്ചാരം എന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ജനങ്ങളോടും ലോകമാനം പടര്‍ന്നുകിടക്കുന്നവരോടും ഗുജറാത്തിലെ വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ കൊണ്ടുവരുന്നതിനുള്ള അംബാസിഡര്‍മാരാകാനും പുരോഗതിക്ക് സഹായിക്കാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.