Trending Now

കോന്നി “എസ്സ് സിനിമാസ്സില്‍” അല്ലെങ്കില്‍ ശാന്തിയില്‍ മീനിന് എന്താ കാര്യം

 

അഗ്നി ദേവന്‍  @ ന്യൂസ് ഡെസ്ക്ക് കോന്നി വാര്‍ത്ത ഡോട്ട് കോം “

കോന്നി വാര്‍ത്ത ഡോട്ട് കോം : കടലും മീനും വലയും വള്ളവും മുക്കുവരും തമ്മില്‍ സിനിമയില്‍ ഇണപിരിയാ ബന്ധം ഉണ്ട് .അത്തരം നൂറുകണക്കിനു സിനിമകള്‍ നാം കണ്ടു .
എന്നാല്‍ കോന്നി എസ്സ് സിനിമാസ്സ് എന്ന പഴയ ശാന്തി സിനിമാ കൊട്ടകയും മീനും തമ്മില്‍ ബന്ധം സ്ഥാപിക്കാന്‍ പോകുന്നു .

പഴയ ശാന്തി കൊട്ടക കുറച്ചു സുഹൃത്തുക്കള്‍ ചേര്‍ന്ന് വാടകയ്ക്ക് എടുത്ത്  മുഖം മിനുക്കി എസ്സ് സിനിമാസ് എന്ന പേരില്‍ ആധുനിക രീതിയില്‍ പുതുക്കി പണിതിട്ടു ഒരു വര്‍ഷം കഴിഞ്ഞു . റിലീസ് സിനിമകള്‍ അങ്ങനെ കോന്നിയില്‍ ലഭിച്ചു കൊണ്ടിരിക്കെ പിന്നീട് റിലീസ് സിനിമകള്‍ കോന്നി എസ്സ് സിനിമാസ്സില്‍ നല്‍കാന്‍ വിതരണ കമ്പനി മടിച്ചു .സമീപത്ത് പത്തനംതിട്ടയില്‍ മറ്റ് സിനിമാ ശാലയില്‍ റിലീസ് ചിത്രം ഉണ്ടെന്നുള്ള ന്യായം നിരത്തിയിരുന്നു എന്നാണ് എസ്സ് സിനിമാ കൊട്ടകയുടെ ഉടമകള്‍ പറഞ്ഞത് . റിലീസിന് ശേഷം ഉള്ള സിനിമകള്‍ ഓടിച്ചുകൊണ്ടു ഇരിക്കെ ആണ് കോവിഡ് എന്ന മഹാമാരിയുടെ വരവ് .

 

സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം അന്ന് അടച്ച സിനിമാ ശാല ഇന്ന് വരെ തുറന്നില്ല .ശാന്തി സിനിമാ ശാലയില്‍ മുന്‍പ് രാവിലെ കല്യാണ മണ്ഡപവും ഉച്ചയ്ക്ക് ശേഷം സിനിമയും ഓടിച്ചിരുന്നു . 1955 ല്‍ തുടങ്ങിയ കോന്നിയുടെ സിനിമാ ശാലയാണ് ശാന്തി .

ലക്ഷങ്ങള്‍ കടം എടുത്തു പുതുക്കി പണിത എസ്സ് സിനിമാസ്സിന്‍റെ നിലനില്‍പ്പ് തന്നെ അപകടമാകുന്ന സ്ഥിതിയില്‍ ആണ് . തുടര്‍ന്നു സ്ഥാപന നടത്തിപ്പുകാര്‍  ചേര്‍ത്ത് പുതിയൊരു കച്ചവട രീതിയിലേക്ക് ആലോചിച്ചത് . ഒടുവില്‍ മീന്‍ കച്ചവടത്തിലേക്ക് തിരിയുവാന്‍ തീരുമാനിച്ചു . സിനിമാ ശാലയുടെ സമീപം തന്നെ ഉള്ള കടമുറി വാടകയ്ക്ക് എടുത്ത്  മീന്‍ കച്ചവടം ആരംഭിക്കുന്നു . വിദ്യാരംഭ ദിനമായ തിങ്കള്‍ മുതല്‍ കോന്നി എലിയറക്കല്‍ എസ്സ് സിനിമാ ശാലയുടെ സമീപം തന്നെ മീന്‍ വില്‍പ്പന കേന്ദ്രം തുടങ്ങുന്നു .ഈ ചെറുപ്പകാര്‍ക്ക് എല്ലാ വിധ അനുഗ്രഹവും ആശംസയും “കോന്നി വാര്‍ത്ത ഡോട്ട് കോം “കൊച്ചി വാര്‍ത്ത ഡോട്ട് കോം ” നേരുന്നു .
കോവിഡ് നിരത്തിയ പ്രതിസന്ധി മാറുമ്പോള്‍ പുതിയ സിനിമകള്‍ ലഭിക്കുമെന്നും അങ്ങനെ കോന്നിയുടെ ഏക സിനിമ ശാല നിലനില്‍ക്കുമെന്നും ഉടമകള്‍ക്ക് ഒപ്പം കോന്നി നാടും ആഗ്രഹിക്കുന്നു .
(C )Copyright)www.konnivartha.com,  www.kochivartha.com

 

error: Content is protected !!