Trending Now

തെറാപ്പിസ്റ്റ്, യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍/ ഇന്‍സ്ട്രക്ടര്‍ ഒഴിവ്

 

ഭാരതീയ ചികിത്സാ വകുപ്പില്‍ തെറാപ്പിസ്റ്റ്, നീണ്ടൂര്‍ സര്‍ക്കാര്‍ ആയുര്‍വ്വേദ ഡിസ്‌പെന്‍സറിയില്‍ യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍/ ഇന്‍സ്ട്രക്ടര്‍ തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സിയും ഒരു വര്‍ഷത്തെ അംഗീകൃത തെറാപ്പിസ്റ്റ് കോഴ്‌സും വിജയിച്ച വനിതകള്‍ക്ക് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം.

അംഗീകൃത സര്‍വകലാശാല അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്ന് ബി.എന്‍. വൈ. എസ്/എം എസ്.സി (യോഗ) , ഒരു വര്‍ഷത്തെ പി. ജി ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് വിജയിച്ചവരെയാണ് യോഗ ഡെമോണ്‍സ് ട്രേറ്റര്‍/ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് പരിഗണിക്കുന്നത്.

വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും പ്രായവും വിദ്യാഭ്യാസ യോഗ്യതയും തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഒക്ടോബര്‍ 30 വൈകുന്നേരം അഞ്ചിനകം ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഭാരതീയ ചികിത്സാ വകുപ്പ്, വയസ്‌ക്കരക്കുന്ന്, കോട്ടയം 686001 എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍: 0481 2568118

error: Content is protected !!