Trending Now

നികുതി അടയ്ക്കല്‍ ഉള്‍പ്പെടെ 72 സേവനങ്ങളുമായി പോസ്റ്റ് ഓഫീസുകളിലെ പൊതുസേവന കേന്ദ്രങ്ങള്‍ ഒരുങ്ങി

നികുതി അടയ്ക്കല്‍ ഉള്‍പ്പെടെ 72 സേവനങ്ങളുമായി പോസ്റ്റ് ഓഫീസുകളിലെ പൊതുസേവന കേന്ദ്രങ്ങള്‍ ഒരുങ്ങി

കോന്നി വാര്‍ത്ത ഡോട്ട് കോം : രാജ്യത്തെ തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകളിലെ പൊതുസേവനകേന്ദ്രങ്ങൾ വഴി നികുതി അടയ്ക്കാനും മൊബൈൽ ഫോൺ റീചാർജ് ഉൾപ്പടെ 72 സേവനങ്ങൾക്കുള്ള സൗകര്യം ഒരുങ്ങി കഴിഞ്ഞിരിക്കുന്നു. മോട്ടോർ വാഹന വകുപ്പിന്റെ പിഴത്തുക , വൈദ്യുതി ബില്ല് , വെള്ളക്കരം, ടെലിഫോൺ ബില്ല് , ഇൻഷുറൻസ് പ്രീമിയം, പാചകവാതക സിലിണ്ടർ ബുക്കിംഗ് , പാസ്പോർട്ട് പുതുക്കൽ ,ഫാസ്റ്റാഗ് എടുക്കൽ , ഡി ടി എച് റീചാർജ് തുടങ്ങിയ സൗകര്യങ്ങളും ഈ സേവനങ്ങളിൽ ഉൾപ്പെടും.

സർക്കാർ നികുതികൾ അടയ്ക്കാനുള്ള സൗകര്യം ലഭ്യമാക്കാൻ പോസ്റ്റൽ വകുപ്പ് സംസ്ഥാന സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ , റവന്യൂ തുടങ്ങി എല്ലാ വകുപ്പുകളുടെയും നികുതി അടയ്ക്കാനാകും .19 സംസ്ഥാനങ്ങളിൽ ഈ സേവനങ്ങൾ പോസ്റ്റ് ഓഫീസുകൾ വഴി ലഭ്യമാണ്.

ആലുവ പോസ്റ്റൽ ഡിവിഷന്റെ കീഴിൽ ആലുവ, പെരുമ്പാവൂർ, മുവാറ്റുപുഴ എന്നീ ഹെഡ് പോസ്റ്റ് ഓഫീസുകളിലും , പറവൂർ, അങ്കമാലി, കോതമംഗലം, കാലടി, എടത്തല, ചെറായി, കുറുപ്പംപടി,ആലങ്ങാട്, തോട്ടക്കാട്ടുകര, UC കോളേജ്, വാഴക്കുളം എന്നീ സബ് പോസ്റ്റ് ഓഫീസുകളിലും ഈ സൗകര്യങ്ങൾ ലഭ്യമാണ് .