കോന്നി വാര്‍ത്ത : ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന്, കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 (തെങ്ങേലി ലക്ഷംവീട് കോളനി ഭാഗം), ആറന്മുള ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 18 (പേരങ്ങാട്ട് കോളനി ഭഗം) എന്നിവിടങ്ങളില്‍ ഒക്ടോബര്‍ 23 മുതല്‍ ഏഴു ദിവസത്തേക്ക്് കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പ്രഖ്യാപിച്ചത്.
കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട് (കമ്പിലൈന്‍ ഭാഗം), പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് 15, 20, 21, 22, 23, 24, കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന് (ചെങ്ങരൂര്‍ പള്ളി മുതല്‍ ചെങ്ങരൂര്‍ ചിറ വരെ ഭാഗം),വാര്‍ഡ് എട്ട് (മാറാട്ടുതോപ്പ് അംഗന്‍വാടി മുതല്‍ മാറാട്ട് പ്രസ് വരെ ഭാഗം)എന്നീ പ്രദേശങ്ങളെ ഒക്ടോബര്‍ 24 മുതല്‍ കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ പ്രഖ്യാപിച്ച കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണം അവസാനിക്കുന്ന സാഹചര്യത്തിലും, കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് ഒഴിവാക്കി ഉത്തരവായത്.