
വിമുക്ത ഭടന്‍മാരുടെ മക്കള്‍ക്ക് മെഡിക്കല്‍/എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് 2020-21 വര്‍ഷത്തെ പരീക്ഷാ കോച്ചിംഗിന് സൈനിക ക്ഷേമ വകുപ്പ് മുഖേന ധന സഹായം നല്‍കുന്നു. അംഗീകൃത കോച്ചിംഗ് സ്ഥാപനത്തില്‍ 6 മാസത്തില്‍ കുറയാത്ത കാലാവധിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ കുട്ടികള്‍ ധനസഹായത്തിന് അര്‍ഹരാണ്. പൂരിപ്പിച്ച അപേക്ഷകള്‍ 2020 ഒക്‌ടോബര്‍ 25-നകം തിരുവനന്തപുരം ജില്ലാ സൈനിക ക്ഷേമ ഓഫിസില്‍ ലഭിക്കണം. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും ജില്ലാ സൈനികക്ഷേമ ഓഫിസുമായി ബന്ധപ്പെടണമെന്ന് തിരുവനന്തപുരം ജില്ലാ സൈനിക ക്ഷേമ ഓഫിസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2472748.