കോന്നി വാര്‍ത്ത : മാസ്ക് ഉപയോഗിക്കുമ്പോള്‍ പലരും അശ്രദ്ധകാട്ടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ കുറച്ചുകൂടി ജാഗ്രത പൊതുജനങ്ങള്‍ പാലിച്ചാല്‍ രോഗവ്യാപന സാധ്യത ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്ന് ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസ് അറിയിച്ചു.
ډ മൂക്കും വായും പൂര്‍ണ്ണമായും മറയത്തക്ക രീതിയില്‍ വിടവുകള്‍ ഉണ്ടാകാത്ത രീതിയിലാണ് മാസ്ക് കെട്ടേണ്ടത്.
ډ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മാസ്ക്കില്‍ കൈകൊണ്ട് തൊടാന്‍ പാടില്ല. അബദ്ധവശാല്‍ തൊട്ടാല്‍ ഉടന്‍ സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകണം.
ډ ഉപയോഗിച്ച മാസ്കുകള്‍ വീണ്ടും ഉപയോഗിക്കാന്‍ പാടില്ല.
ډ ഉപയോഗിച്ച മാസ്കുകള്‍ അലക്ഷ്യമായി വലിച്ചെറിയരുത്. കത്തിച്ചുകളയുകയോ ബ്ളീച്ചിംഗ് ലായനിയില്‍ ഇട്ട് അണുവിമുകതമാക്കി കുഴിച്ചുമൂടുകയോ ചെയ്യുക.
ډ ധരിക്കുമ്പോള്‍ മൂക്കിന് മുകളിലും താടിക്ക് താഴ് ഭാഗത്തും എത്തുന്ന തരത്തില്‍ ആദ്യം മുകള്‍ഭാഗത്തെ കെട്ടും( ചെവിക്ക് മുകളിലൂടെ) രണ്ടാമത് താഴ്ഭാഗത്തെ കെട്ട് ഇടുക.(ചെവിക്ക് താഴെ കൂടെ)
ډ അഴിച്ചുമാറ്റുമ്പോള്‍ ആദ്യം താഴ്ഭാഗത്തെ കെട്ടും പിന്നീട് മുകള്‍ ഭാഗത്തെ കെട്ടും നീക്കം ചെയ്യുക
ډ അഴിച്ചു മാറ്റിയശേഷം നമ്മുടെ ശരീരത്തില്‍ സ്പര്‍ശിക്കാതെ നശിപ്പിക്കുക
ډ നനവുണ്ടായാലോ മാസ്ക് വൃത്തിഹീനമാണെന്ന് തോന്നിയാലോ ഉടന്‍ മാറ്റണം.
ډ ഒരു കാരണവശാലും കെട്ടിയിരിക്കുന്ന മാസ്ക് കഴുത്തിലേയ്ക്ക് താഴ്ത്തുകയോ മൂക്കിന് താഴെ വച്ച് കെട്ടുകയോ ചെയ്യരുത്.
ډ സംസാരിക്കുമ്പോള്‍ മുഖാവരണം താഴ്ത്തേണ്ട ആവശ്യമില്ല
ډ കോട്ടണ്‍ തുണികൊണ്ട് മാത്രമേ തുണി മാസ്കുകള്‍ നിര്‍മ്മിക്കാന്‍ പാടുളളൂ.
ډ പുറത്ത് നിന്നും വാങ്ങിക്കുന്ന തുണി മാസ്കുകള്‍ കഴുകി ഉണക്കി ഇസ്തിരിയിട്ട ശേഷം മാത്രം ഉപയോഗിക്കുക
ډ ഒരാള്‍ ഉപയോഗിച്ച മാസ്കുകള്‍ മറ്റൊരാള്‍ ഉപയോഗിക്കാന്‍ പാടില്ല.