കോന്നി വാര്‍ത്ത : പത്തനംതിട്ട കെഎസ്ആര്‍ടിസി സമുച്ചയ നിര്‍മാണം പുനരാരംഭിച്ചു. സമുച്ചയത്തിന്റെ നിര്‍മാണം എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കണമെന്ന് വീണ ജോര്‍ജ് എംഎല്‍എ നിരന്തരം ആവശ്യമുന്നയിച്ചതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ഫണ്ട് പത്തനംതിട്ടയ്ക്ക് അനുവദിച്ചതുകൊണ്ടാണ് കെഎസ്ആര്‍ടിസി സമുച്ചയ നിര്‍മാണം ആരംഭിച്ചത്. എംഎല്‍എ മുഖ്യമന്ത്രിയോടും ധനമന്ത്രിയോടും അഭ്യര്‍ഥിച്ചതിന്റെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസി പത്തനംതിട്ടയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ മൂന്നുകോടി രൂപ നിര്‍മാണ പൂര്‍ത്തീകരണത്തിന് അനുവദിച്ചു.
കരാറുകാരന് നല്‍കാനുണ്ടായിരുന്ന 87 ലക്ഷം രൂപയില്‍ 85 ലക്ഷം രൂപ കെഎസ്ആര്‍ടിസി കൈമാറി. നിര്‍മാണത്തിന്റെ മേല്‍നോട്ടം നിര്‍വഹിക്കുന്നതിന് ഒരു എന്‍ജിനീയറെയും രണ്ട് ഓവര്‍സിയര്‍മാരെയും കോര്പ്പറേഷന് നിയോഗിച്ചിട്ടുണ്ട്. കെ എസ്ആര്ടിസി എം.ഡി ബിജു പ്രഭാകറിന്റെ നിര്‍ദേശ പ്രകാരം, കരാറുകാരനും കോര്‍പ്പറേഷനും തമ്മില്‍ ധാരണാ പത്രത്തില്‍ ഒപ്പു വച്ചു. കെട്ടിട നിര്‍മാണ നിലവാരം എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിനെ ചുമതലപ്പെടുത്തി വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ എച്ച്എല്‍എല്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചിട്ടുണ്ട്. ഏറ്റവും മുകളിലത്തെ നിലയില്‍ കെട്ടിടം ജോയിന്‍ ചെയ്യുന്നിടത്ത് ലീക്ക് ഒഴിവാക്കാന്‍ കോണ്‍ക്രീറ്റ് ചെയ്യും. ടൈലിന്റെ പ്രവൃത്തി, ഓഫീസ് പ്രവര്‍ത്തിക്കേണ്ട മുകള്‍ നിലയിലെ പെയിന്റിംഗ് ഉള്‍പ്പടെയുള്ളവയാണ് ആരംഭിച്ചിരിക്കുന്നത്.
നിര്‍മാണ പൂര്‍ത്തീകരണത്തിന് ശേഷം എച്ച്എല്‍എല്‍ കെട്ടിടം പൂര്‍ണമായി പരിശോധിച്ച്, വിലയിരുത്തിയതിനു ശേഷമായിരിക്കും അവസാന ബില്ല് കരാറുകാരന് കൈമാറുക. ഇതു കരാറിന്റെ ഭാഗമായി കെഎസ്ആര്‍ടിസിയും, കരാറുകാരനും തമ്മിലെത്തിയിട്ടുള്ള ധാരണയാണ്. എംഎല്‍എ ഫണ്ടില്‍ നിന്ന് 2.5 കോടി രൂപ അനുവദിച്ച് കെഎസ്ആര്‍റ്റിസിയുടെ മൂന്ന് പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചിരുന്നു. യാര്‍ഡ് നവീകരണവും, സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മാണവും , ബസുകള്‍ പാര്‍ക്ക് ചെയ്യുന്നിടത്ത് മേല്‍ക്കൂര സ്ഥാപിക്കുന്ന പ്രവൃത്തികളാണ് എംഎല്‍എ ഫണ്ടില്‍ പൂര്‍ത്തീകരിക്കുന്നത്. പുതിയ കെട്ടിടത്തിലേക്ക് നിലവിലെ ഓഫീസ് കെട്ടിടം മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. ഇപ്പോള്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടം പൊളിച്ചു മാറ്റും. പുതിയ യാര്‍ഡ് ഈ ഭാഗത്തേക്കും നീളും. 2021 ജനുവരിയില്‍ ബാക്കി കടകളുടെ ലേലവും നടത്തും.
Trending Now
- പണി പൂര്‍ത്തിയായ പുതിയ വീട് വില്‍പ്പനക്ക്
- “കല്ലേലിക്കാവിലെ ഊരാളി അപ്പൂപ്പന്” ചരിത്ര സംഗീത നൃത്ത നാടകം
- കോന്നി അരുവാപ്പുലം പുളിഞ്ചാണി ഭാഗത്ത് 50 സെന്റ്റ് വസ്തു വിൽപ്പനയ്ക്ക്
- കോന്നി പൂങ്കാവില്‍ പുതിയ വീട് വില്‍പ്പനയ്ക്ക് :079028 14380
- കോന്നിയില്‍ ഹൗസ് പ്ലോട്ടുകള്‍ ഉടന്‍ ആവശ്യമുണ്ട്: 079028 14380
- TVS YUVA MOTORS:KONNI
- വസ്തുക്കളും വീടുകളും വില്‍പ്പനയ്ക്ക് (കലഞ്ഞൂര്‍ ,കൂടല്‍ ,മൈലപ്ര ,മുറിഞ്ഞകല്‍,പുളിമുക്ക് , നെടുമണ്‍കാവ്)
- WE ARE HIRING
- കോന്നി യുവ ടി വി എസ്സില്‍ മെഗാ ലോണ്‍ &എക്സ്ചേഞ്ച് മേള
- TVS YUVA MOTORS KONNI PHONE :8086655801,9961155370
- കോന്നി മേഖലയില്‍ വീടും ,വസ്തുക്കളും ഉടന്‍ വില്‍പ്പനയ്ക്ക്
- സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നി
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- ഇന്റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾ
- കോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- വാര്‍ത്തകള്‍ ,അറിയിപ്പുകള് , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുക
- മല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും
- ഐ മാക്ക് ഡിജിറ്റല്‍ സൊലൂഷ്യന്‍
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം