Trending Now

മത്സ്യകൃഷിക്കായുള്ള അപേക്ഷ ക്ഷണിച്ചു

 

കോന്നി വാര്‍ത്ത : പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന പദ്ധതിയുടെ കീഴില്‍ റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം (ആര്‍.എ.എസ്.) മത്സ്യകൃഷിയ്ക്കായുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ജല ആവശ്യകത കുറഞ്ഞ നൂതനമായ കൃഷിരീതിയാണ് ആര്‍.എ.എസ്. മത്സ്യത്തോടൊപ്പം പച്ചക്കറിയും വളര്‍ത്താന്‍ സാധിക്കുന്നു എന്നതാണ് പ്രത്യേകത. നൈല്‍ തിലാപ്പിയ ആണ് നിക്ഷേപിക്കുന്നത്. 100 ക്യുബിക് മീറ്റര്‍ഏരിയായുള്ള ആര്‍.എ.എസ് ന്റെ മൊത്തം ചെലവ് ഏഴര ലക്ഷം രൂപയാണ്. 40ശതമാനം സബ്‌സിഡി ലഭിക്കും. ആറ്മാസം കൊണ്ടാണ് വിളവെടുപ്പ്. ഒരു വര്‍ഷം രണ്ട് വിളവെടുപ്പ് സാധ്യമാണ്. സംസ്ഥാനത്താകെ 400 യൂണിറ്റുകളാണ് സ്ഥാപിക്കുന്നത്. താല്‍പര്യമുള്ള അപേക്ഷകര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ജില്ലാ ഫിഷറീസ് ഓഫീസുമായി ബന്ധപ്പെടണം. ഒക്‌ടോബര്‍ 27-ാം തീയതിക്കകം അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍അറിയിച്ചു. ഫോണ്‍: 0468-2223134.