Trending Now

ഏഴംകുളം കൈതപറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന് എംഎല്‍എ ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ

 

കോന്നി വാര്‍ത്ത : ഏഴംകുളം ഗ്രാമപഞ്ചായത്തിലെ കൈതപറമ്പിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണു നിര്‍മാണം നടത്തുന്നത്.
ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റ് പി. ലത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സതി കുമാരി, വികസന ക്ഷേമകാര്യ സമിതി ചെയര്‍മാന്‍ അനിയന്‍ തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി. മോഹനന്‍നായര്‍, സിപിഐ മണ്ഡലം സെക്രട്ടറി ഏഴംകുളം നൗഷാദ്, ആസൂത്രണ സമിതി അംഗങ്ങളായ എസ്.സി. ബോസ്, സി. രാധാകൃഷ്ണന്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കന്മാരായ ബി.കെ. ജോണ്‍, സാം, സജി, ഗോപിനാഥന്‍, ഏഴംകുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ശ്രീജിത്ത്, ഡോ. ഹാന്‍ എന്നിവര്‍ പ്രസംഗിച്ചു. എത്രയും വേഗം നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന് നിര്‍വഹണ ഏജന്‍സിയായ നിര്‍മിതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയതായി ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു.

error: Content is protected !!