Trending Now

മെഡിക്കൽ കോളേജിൽ ഒഴിവുകൾ

 

കോന്നി വാര്‍ത്ത : PEID CELL ലേക്ക് ലാബ് ടെക്‌നിഷ്യൻ, ജൂനിയർ ലാബ് അസിസ്റ്റന്റ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.(കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് )
ലാബ് ടെക്‌നിഷ്യൻ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഡി.എം.എൽ.റ്റി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ജൂനിയർ ലാബ് അസിസ്റ്റന്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് പ്ലസ് 2 സയൻസ്/ വി.എച്ച്.എസ്.സി എം.എൽ.റ്റി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലെ ഒരു ഒഴിവിലേക്ക് പ്ലസ് 2/ പി.ഡി.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത, കേന്ദ്ര/ കേരള സംസ്ഥാന അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള ആറ് മാസത്തെ ഡാറ്റ എൻട്രി ഓപ്പറേറ്റർ കോഴ്‌സ് എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ഒക്‌ടോബർ 20ന് വൈകിട്ട് അഞ്ചിന് മുമ്പായി [email protected] ൽ അപേക്ഷ നൽകണം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റുകൾ, പരിചയ സർട്ടിഫിക്കറ്റ്, സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എനനിവയും ഇ-മെയിൽ വിലാസത്തിൽ അപ്‌ലോഡ് ചെയ്യണം.
പി.എൻ.എക്സ്. 3609/2020

error: Content is protected !!