Trending Now

പൂവൻ പാറ -ചേരിമുക്ക് റോഡും,മാങ്കുളം -പാറേപ്പള്ളി റോഡും നിർമ്മാണ ഉദ്ഘാടനം നടന്നു

കോന്നി വാര്‍ത്ത : കോന്നി പഞ്ചായത്തിലെ വിവിധ ഗ്രാമീണ റോഡുകളുടെ നിർമ്മാണ ഉദ്ഘാടനം അഡ്വ. കെ യു. ജെനിഷ് കുമാർ എം എൽ എ നിർവഹിച്ചു.ആധുനിക രീതിയിൽ നിർമ്മാണം ആരംഭിക്കുന്ന പുനലൂർ മൂവാറ്റുപുഴ റോഡിൽ നിന്നും കോന്നി ചന്ദനപ്പള്ളി റോഡിൽ എത്തിചേരുന്ന പൂവൻ പാറ -ചേരിമുക്ക് റോഡും,മാങ്കുളം -പാറേപ്പള്ളി റോഡും ആണ് ഉദ്ഘടാനം ചെയ്തത്. 15 ലക്ഷം രൂപ വീതമാണ് ടാറിങ്ങിനായും കോൺക്രീറ്റ്നായും മുതൽ മുടക്കുന്നത്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മാണം.നാളുകളായി തകർന്നു കിടന്നിരുന്ന കോന്നി പഞ്ചായത്തിലെ പ്രധാന റോഡുകളാണിവ. ഈ റോഡുകൾ രണ്ടും എത്തിച്ചേരുന്ന കോന്നി ചന്ദനപ്പള്ളി റോഡ് 10കോടി മുടക്കി ആധുനിക നിലവാരത്തിൽ പുനർ നിർമ്മിക്കുകയാണ്. പഞ്ചായത്ത്‌ അംഗം എം ഒ ലൈല അധ്യക്ഷയായ ഉദ്ഘാടന ചടങ്ങിൽ എം എൽ എ യോടൊപ്പം ശ്യം ലാൽ, ഉദയൻ, രാജേഷ്, ഷാബു തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!