Trending Now

അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന് മത്സ്യഫെഡ് ഫിഷ് മാര്‍ട്ട് അനുവദിച്ചു

കോന്നി നിയോജക മണ്ഡലത്തിൽ സഹകരണ സ്ഥാപനത്തിന് അനുവദിച്ച ഏക ഫിഷ്മാർട്ടാണിത്

കോന്നി വാര്‍ത്ത : കേരള സർക്കാരിന്‍റെ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന് അനുവദിച്ച മത്സ്യഫെഡ് ഫിഷ് മാർട്ടിന്‍റെ ഔപചാരികമായ ഉദ്ഘാടനം 2020 ഒക്ടോബർ മാസം 21-ന് രാവിലെ 11.30ന് കേരള സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ അദ്ധ്യക്ഷതയിൽ ചേരുന്ന ഓൺലൈൻ യോഗത്തിൽ കേരള ഫിഷറീസ് തുറമുഖ വകുപ്പ് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ നിർവഹിക്കും . കോന്നിഎം എല്‍ എ അഡ്വ: കെ യു ജനീഷ്കുമാർ ആദ്യവില്പന നിർവഹിക്കും. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ച് നടത്തുന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക നേതാക്കൻമാർ പങ്കെടുക്കുമെന്ന് ബാങ്ക്പ്രസിഡന്‍റ് കോന്നി വിജയകുമാർ മാനേജിംഗ് ഡയറക്ടർ സലിൽ വയലാത്തല എന്നിവർ അറിയിച്ചു.

error: Content is protected !!