Trending Now

കോന്നി തൂക്കുപാലത്തിന്‍റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കും

 

 

കോന്നിവാര്‍ത്ത : കോന്നിതൂക്കുപാലം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ സന്ദർശിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 4.9 ലക്ഷം രൂപ മുടക്കിയാണ് തൂക്കുപാലം പുനർനിർമ്മിക്കുന്നത്.
കോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് അച്ഛൻകോവിലാറിന് കുറുകെ പത്തുവർഷം മുമ്പാണ് തൂക്കുപാലം നിർമ്മിച്ചത്.ദുരന്തനിവാരണ വകുപ്പിൻ്റെ 57 ലക്ഷം രൂപ ഉപയോഗിച്ചായിരുന്നു നിർമ്മാണം.
പാലം നിർമ്മിച്ച് മൂന്ന് വർഷം കഴിഞ്ഞപ്പോഴേക്കും കൈവരികളും, നട്ട്ബോൾട്ടുകളും തുരുമ്പിച്ച് നശിക്കുകയും,കൈപിടികൾ വേർപെടുകയും ചെയ്ത് പാലം അപകടാവസ്ഥയിലായി. പാലത്തിലൂടെ നടക്കുന്നത് അപകടമാണെന്നും, സഞ്ചാരയോഗ്യമാക്കണമെന്നും നിരവധി കാലമായി ജനങ്ങൾ ആവശ്യപ്പെടുന്നു എങ്കിലും പാലം ഉപേക്ഷിക്കപ്പെട്ട നിലയിൽ തുടരുകയായിരുന്നു.
കോന്നി,അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളിലെ ആയിരക്കണക്കിന് ആളുകൾ ഈ പാലം ഉപയോഗിച്ചിരുന്നു. അപകടാവസ്ഥയിലായ പാലത്തിലൂടെയുള്ള യാത്ര വിദ്യാർത്ഥികൾക്കടക്കം അപകടം ക്ഷണിച്ചു വരുത്തുമെന്ന് ജനങ്ങൾ എം.എൽ.എയെ അറിയിച്ചതിനെ തുടർന്നാണ് എം എൽ .എ അറ്റകുറ്റപണികൾക്ക് തുക അനുവദിച്ച് നിർമ്മാണം ആരംഭിച്ചത്.
പുനർനിർമ്മാണം ആരംഭിച്ചതിനെ തുടർന്നാണ് എം.എൽ.എ തൂക്കുപാലം സന്ദർശിച്ചത്. തൂക്കുപാലം ഉടൻ തന്നെ സഞ്ചാരയോഗ്യമാക്കുമെന്ന് എം.എൽ.എ പറഞ്ഞു.എം.എൽ.എയോടൊപ്പം സിപിഎം ലോക്കൽ സെക്രട്ടറിമാരായ രഘുനാഥ് ഇടത്തിട്ട, ഉദയകുമാർ,പഞ്ചായത്ത്‌ അംഗങ്ങളായ പുഷ്പലത, സിന്ധു,സൗദാമിനി സിപിഎം ഏരിയ കമ്മിറ്റി അംഗം തുളസിമണിയമ്മ, മുരളീദാസ്, ശ്രീകുമാർ, അജയൻ, രാജു എന്നിവരും ഉണ്ടായിരുന്നു.

error: Content is protected !!