Trending Now

മലയാലപ്പുഴ പഞ്ചായത്തിലെ വിവിധ ഗ്രാമീണ റോഡുകളുടെ നിർമാണ ഉദ്ഘടനം നടന്നു

 

കോന്നി വാര്‍ത്ത :മലയാലപ്പുഴ പഞ്ചായത്തിലെ വിവിധ ഗ്രാമീണ റോഡുകളുടെ നിർമാണ ഉദ്ഘടനം അഡ്വ. കെ. യു. ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ മുതൽ മുടക്കി മലയാലപ്പുഴ മാർക്കറ്റ് -പരിത്യനിക്കൽ റോഡ് . 15 ലക്ഷം രൂപ മുതൽ മുടക്കി ചേന്നംപള്ളിപ്പടി-കോഴിക്കുന്നു റോഡ് എന്നിവയുടെ നിർമ്മാണ ഉദ്ഘടനമാണ് നിർവഹിച്ചത്. മലയാലപ്പുഴ പഞ്ചായത്തിലെ തകർന്നു കിടന്ന പ്രധാന റോഡുകളായിരുന്നു മലയാലപ്പുഴ മാർക്കറ്റ് -പരിത്യാനികൽ റോഡും ചേന്നംപള്ളിപ്പടി -കോഴിക്കുന്നം റോഡും മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി മലയാലപ്പുഴ പഞ്ചായത്തിൽ അനുവദിച്ചിട്ടുള്ള മറ്റു റോഡുകളുടെ നിർമാണം ഉടനെ ആരംഭിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി എം
എൽ എ അറിയിച്ചു. മലയാലപ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ജയലാൽ അധ്യക്ഷനായ ചടങ്ങിൽ എം എൽ എ യോടൊപ്പം മലയാലപ്പുഴ മോഹനൻ, വി. മുരളീധരൻ,പഞ്ചായത്ത്‌ അംഗം മുരളിധരക്കുറുപ്പ്,സിപിഎം ലോക്കൽ സെക്രട്ടറി ഒ ആർ സജി , രാജേഷ് മുകളിൽ തറയിൽ അശ്വിനി കുമാർ എം. ആർ. ബാബു, ഗിരീഷ് എന്നിവരും സംസാരിച്ചു.

error: Content is protected !!