കേരളത്തിൽ 7283 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം 1025, കോഴിക്കോട് 970, തൃശൂർ 809, പാലക്കാട് 648, എറണാകുളം 606, തിരുവനന്തപുരം 595, ആലപ്പുഴ 563, കോട്ടയം 432, കൊല്ലം 418, കണ്ണൂർ 405, പത്തനംതിട്ട 296, കാസർഗോഡ് 234, വയനാട് 158, ഇടുക്കി 124 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്.
24 മരണം കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിനി മേരികുട്ടി (56), മണക്കാട് സ്വദേശിനി സുമതി (48), ജഗതി സ്വദേശിനി ശാന്തമ്മ (80), വള്ളക്കടവ് സ്വദേശി തങ്കമ്മ (84), മണക്കാട് സ്വദേശി ചെല്ലപ്പൻ (71), പത്തനംതിട്ട കോഴഞ്ചേരി സ്വദേശി രങ്കൻ (70), ഇടുക്കി ഉടുമ്പന്നൂർ സ്വദേശി തോമസ് (73), തൃശൂർ നെടുപുഴ സ്വദേശി അന്തോണി (70), പേരമംഗലം സ്വദേശിനി സവിത (30), കൊട്ടുവള്ളി വില്ല സ്വദേശി രവീന്ദ്രൻ (80), കട്ടകാമ്പൽ സ്വദേശി പ്രേമരാജൻ (54), ചെമ്മൺതിട്ട സ്വദേശി കാമു (80), കോഴിക്കോട് പയ്യോളി സ്വദേശി അസൈനാർ (92), ചെവയൂർ സ്വദേശിനി പദ്മാവതി (82), ബാലുശേരി സ്വദേശി ബാലൻ (65), കണ്ണൂർ നെട്ടൂർ സ്വദേശിനി സഫിയ (60), കായാചിറ സ്വദേശി വി.പി. അഹമ്മദ് (59), തലശേരി സ്വദേശിനി നബീസു (72), പടപ്പനങ്ങാട് സ്വദേശിനി കെ.പി. അയിഷ (85), ചെറുപറമ്പ് സ്വദേശിനി നാണി (60), ചാവശേരി സ്വദേശി അബ്ദുള്ള (73), ഉദയഗിരി സ്വദേശിനി ഹാജിറ ബീവി (90), പരിയാരം സ്വദേശി നാരായണൻ നമ്പ്യാർ (90), കൂരാര സ്വദേശി പദ്മനാഭൻ (55), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ മരണം 1113 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും. രോഗം സ്ഥിരീകരിച്ചവരിൽ 144 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5731 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1158 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 786, കോഴിക്കോട് 878, തൃശൂർ 795, പാലക്കാട് 434, എറണാകുളം 184, തിരുവനന്തപുരം 405, ആലപ്പുഴ 543, കോട്ടയം 268, കൊല്ലം 410, കണ്ണൂർ 369, പത്തനംതിട്ട 227, കാസർഗോഡ് 214, വയനാട് 149, ഇടുക്കി 69 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
250 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം 76, മലപ്പുറം 65, കോട്ടയം 24, ആലപ്പുഴ 18, പാലക്കാട് 17, തിരുവനന്തപുരം 11, കാസർഗോഡ് 10, കോഴിക്കോട് 8, കണ്ണൂർ 5, പത്തനംതിട്ട, തൃശൂർ 4 വീതം, കൊല്ലം, ഇടുക്കി 3 വീതം, വയനാട് 2 എന്നിങ്ങനെയാണ് രോഗബാധിതരായ ആരോഗ്യപ്രവർത്തകർ.
ചികിത്സയിലായിരുന്ന 6767 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 780, കൊല്ലം 767, പത്തനംതിട്ട 257, ആലപ്പുഴ 181, കോട്ടയം 246, ഇടുക്കി 53, എറണാകുളം 843, തൃശൂർ 831, പാലക്കാട് 322, മലപ്പുറം 432, കോഴിക്കോട് 1154, വയനാട് 155, കണ്ണൂർ 440, കാസർഗോഡ് 306 എന്നിങ്ങനെയാണ് പരിശോധനാ ഫലം നെഗറ്റീവായത്. ഇതോടെ 95,008 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,28,998 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,76,727 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇതിൽ 2,51,145 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും 25,582 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 51,836 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയ്‌ലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 38,28,728 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
8 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ തഴക്കര (8), നൂറനാട് (13), ചമ്പക്കുളം (13), ചെങ്ങന്നൂർ (20), എറണാകുളം ജില്ലയിലെ എലഞ്ഞി (9), കീരമ്പാറ (7, സബ് വാർഡ് 2), വരാപ്പുഴ (10), മുളങ്കൊല്ലി (8) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 8 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ 643 ഹോട്ട്‌സ്പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയില്‍ ഇന്ന്(16)
296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ജില്ലയില്‍ ഇന്ന് 302 പേര്‍ രോഗമുക്തരായി
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 255 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 31 പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം
1 അടൂര്‍
(പറക്കോട്, അടൂര്‍, കൊന്നമങ്കര) 13
2 പന്തളം 1
3 പത്തനംതിട്ട
(വലഞ്ചുഴി, കുലശേഖരപതി, കുമ്പഴ, മേലേവെട്ടിപ്രം ആനപ്പാറ, പത്തനംതിട്ട) 35
4 തിരുവല്ല
(തിരുമൂലപുരം, മതില്‍ഭാഗം, കാട്ടൂര്‍ക്കര, ഇരിവേലിപ്ര) 7
5 ആനിക്കാട്
(നൂറോമാവ്, പുളിക്കാമല) 4
6 ആറന്മുള
(നാല്‍ക്കാലിക്കല്‍, കുറിച്ചുമുട്ടം, നീര്‍വിളാകം) 6
7 അരുവാപുലം 2
8 അയിരൂര്‍ 1
9 ചെന്നീര്‍ക്കര 1
10 ചെറുകോല്‍ 2
11 ഏറത്ത്
(മണക്കാല, വടക്കടത്തുകാവ്, പുതുശ്ശേരിഭാഗം, വെളളക്കുളങ്ങര, ചാത്തന്നൂര്‍പുഴ) 16
12 ഇലന്തൂര്‍ 1
13 ഏനാദിമംഗലം
(ഇളമണ്ണൂര്‍, പുതുവല്‍, മങ്ങാട്) 5
14 ഇരവിപേരൂര്‍
(വളളംകുളം, ഓതറ, കല്ലുമല, ഇരവിപേരൂര്‍) 10
15 ഏഴംകുളം
(നെടുമണ്‍, ചായലോട്, ഏഴംകുളം) 9
16 എഴുമറ്റൂര്‍ 1
17 കടമ്പനാട്
(തുവയൂര്‍ സൗത്ത്, തുവയൂര്‍ നോര്‍ത്ത്, കടമ്പനാട് സൗത്ത്) 5
18 കലഞ്ഞൂര്‍
(മാങ്കോട്, കൂടല്‍, കലഞ്ഞൂര്‍) 8
19 കല്ലൂപ്പാറ
(പുതുശ്ശേരി) 7
20 കവിയൂര്‍
(കവിയൂര്‍) 6
21 കോയിപ്രം
(പുല്ലാട്, കുമ്പനാട്) 3
22 കോന്നി
(ചെങ്ങറ, മങ്ങാരം, പയ്യനാമണ്‍, ചൈന മുക്ക്) 10
23 കൊറ്റനാട്
(പെരുമ്പെട്ടി, കൊറ്റനാട്) 8
24 കോട്ടാങ്ങല്‍
(വായ്പ്പൂര്‍, കോട്ടാങ്ങല്‍) 4
25 കോഴഞ്ചേരി 1
26 കുളനട 1
27 കുന്നന്താനം 2
28 കുറ്റൂര്‍
(കുറ്റൂര്‍) 4
29 മലയാലപ്പുഴ
(പുതുക്കുളം, കിഴക്കുപുറം, താഴം) 6
30 മല്ലപ്പളളി
(കീഴ്‌വായ്പ്പൂര്‍, മല്ലപ്പളളി വെസ്റ്റ്, മല്ലപ്പളളി ഈസ്റ്റ്, പരിയാരം) 10
31 മല്ലപ്പുഴശ്ശേരി 1
32 മെഴുവേലി
(മെഴുവേലി) 10
33 മൈലപ്ര
(മേക്കൊഴൂര്‍, മൈലപ്ര) 6
34 നാറാണംമൂഴി
(കുടമുരുട്ടി, തോമ്പിക്കണ്ടം) 5
35 നാരങ്ങാനം
(നാരങ്ങാനം) 4
36 നിരണം 1
37 ഓമല്ലൂര്‍
(പന്ന്യാലി) 2
38 പളളിക്കല്‍
(മേലൂട്, പഴകുളം, തെങ്ങമം, പയ്യനല്ലൂര്‍) 11
39 പന്തളം-തെക്കേക്കര
(മാമ്മൂട്, തുമ്പമണ്‍) 3
40 പ്രമാടം
(ഇളപ്പുപാറ, വി-കോട്ടയം, മല്ലശ്ശേരി) 5
41 പുറമറ്റം
(വെണ്ണിക്കുളം, പടുതോട്) 3
42 റാന്നി
(തോട്ടമണ്‍, മുണ്ടപ്പുഴ, ഐത്തല, പെരുമ്പുഴ) 18
43 റാന്നി-പഴവങ്ങാടി 1
44 റാന്നി-അങ്ങാടി 2
45 റാന്നി-പെരുനാട്
(മാമ്പാറ, പെരുനാട്) 13
46 സീതത്തോട് 2
47 തോട്ടപ്പുഴശ്ശേരി
(നെല്ലിക്കാല, ചിറയിറമ്പ്, തടിയൂര്‍, കുറിയന്നൂര്‍) 12
48 വടശ്ശേരിക്കര
(കുമ്പളാംപൊയ്ക, ഇടക്കുളം, വടശ്ശേരിക്കര) 3
49 വെച്ചൂച്ചിറ
(വെച്ചൂച്ചിറ) 5
50 മറ്റ് ജില്ലക്കാര്‍ 0
ജില്ലയില്‍ ഇതുവരെ ആകെ 12125 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 9199 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.
ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) 07.10.2020ല്‍ രോഗബാധ സ്ഥിരീകരിച്ച ചിറ്റാര്‍ സ്വദേശി (64) 15.10.2020ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണമടഞ്ഞു.
2) 13.10.2020ല്‍ രോഗബാധ സ്ഥിരീകരിച്ച റാന്നി സ്വദേശി (81) 15.10.2020ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മരണമടഞ്ഞു.
3) ഏറത്ത് സ്വദേശി (65) 15.10.2020ന് ആത്മഹത്യ ചെയ്തു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.