Trending Now

എല്‍ ഡി ടൈപ്പിസ്റ്റ്: കരാര്‍ നിയമനം

 

കോന്നി വാര്‍ത്ത : കൊല്ലം ജില്ലയിലെ താത്കാലിക കോടതികളില്‍ എല്‍ ഡി ടൈപ്പിസ്റ്റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിക്കാം. പ്രതിമാസ സഞ്ചിത ശമ്പളം 19950 രൂപ. യോഗ്യത – പി എസ് സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയും അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയവും.
അപേക്ഷകര്‍ക്ക് തത്തുല്യ തസ്തികയിലോ ഉയര്‍ന്ന തസ്തികകളിലോ കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം വേണം. പ്രായപരിധി 60 വയസ്. കോടതികളിലും നിയമ വകുപ്പിലും പ്രവൃത്തി പരിചയമുള്ളവര്‍, വിരമിച്ച കോടതി ജീവനക്കാര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും.
പേര്, ജനന തീയതി, വിലാസം, ഫോണ്‍ നമ്പര്‍, വിദ്യാഭ്യാസ യോഗ്യത, മുന്‍കാല സര്‍വീസ് വിശദാംശങ്ങള്‍ സഹിതം അപേക്ഷ വെള്ളപേപ്പറില്‍ നല്‍കാം. രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും നല്‍കണം.
പ്രായോഗിക പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന് പരമാവധി രണ്ടു വര്‍ഷത്തെ കാലാവധി ഉണ്ടായിരിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 12. വിലാസം – ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി, കൊല്ലം-691013.

error: Content is protected !!