കോന്നി വാര്‍ത്ത : ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം അനുസരിച്ച് എല്ലാ ഭക്ഷ്യ സംരംഭകരും കച്ചവടക്കാരും ലൈസന്‍സോ രജിസ്ട്രേഷനോ എടുക്കേണ്ടത് നിര്‍ബന്ധമാണ്. നിലവില്‍ സംരംഭകര്‍ക്കും കച്ചവടക്കാര്‍ക്കും സ്വമേധയാ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാവുന്നതും അക്ഷയ സെന്ററുകള്‍ വഴി ലൈസന്‍സ് / രജിസ്ട്രേഷന്‍ വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. എന്നാല്‍ രാജ്യം ഒട്ടാകെ എഫ്.എസ്.എസ്.എ.ഐ യുടെ എഫ്.എല്‍.ആര്‍.എസ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം സംവിധാനത്തില്‍ നിന്നും എഫ്ഒ.എസ്.സിഒ.എസ് (ഫുഡ് സേഫ്റ്റി കംപ്ലയന്‍സ് സിസ്റ്റം) എന്ന പരിഷ്‌കരിച്ചതും സങ്കീര്‍ണ്ണതകള്‍ കുറഞ്ഞതുമായ ഒരു പ്ലാറ്റ്ഫോമിലേക്ക് മാറുകയാണ്. ആയതിനാല്‍ ഈ മാസം 21 ന് ശേഷം എഫ്.എല്‍.ആര്‍എസ് ലൂടെ എഫ്.എസ്.എസ്.എ.ഐ ലൈസന്‍സ് / രജിസ്ട്രേഷന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാനാവില്ല.
ഒക്ടോബര്‍ 21 മുതല്‍ എഫ്.എല്‍.ആര്‍എസ് പൂര്‍ണ്ണമായുംപ്രവര്‍ത്തന രഹിതമാകും. ആയതിനാല്‍ പുതിയതായി അപേക്ഷ സമര്‍പ്പിക്കുവാന്‍ എഫ്ഒ.എസ്.സിഒ.എസ് നിലവില്‍ വരുന്നത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചതിന് ശേഷം മാത്രമേ അക്ഷയ സെന്ററുകളുമായോ ഭക്ഷ്യ സുരക്ഷാ ഓഫീസുകളുമായോ ബന്ധപ്പെടേണ്ടതുളളൂ. നിലവില്‍ ലൈസന്‍സ് / രജിസ്ട്രേഷന്‍ കൈവശമുളള സംരംഭകരുടെ വിവരങ്ങള്‍ എഫ്ഒ.എസ്.സിഒ.എസ് ലേക്ക് സ്വമേധയാ റിപ്പോര്‍ട്ട് ചെയ്യപ്പെടും. ഇത് സംബന്ധിച്ച വിശദ വിവരങ്ങള്‍ ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04734 221236.