Trending Now

പോപ്പുലർ ഫിനാൻസ്സിന്‍റെ കേരളത്തിലെ മുഴുവന്‍ ശാഖകളും അടച്ചുപൂട്ടാൻ ഉത്തരവ്

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലർ ഫിനാൻസ്സിന്‍റെ കേരളത്തിലെ മുഴുവന്‍ ശാഖകളും അടച്ചു പൂട്ടുവാന്‍ എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി . പോപ്പുലർ ശാഖകൾ അടച്ചു പൂട്ടാൻ ഹൈക്കോടതി ജില്ലാ കളക്ടർമാർക്ക് കര്‍ശന നിര്‍ദേശം നല്‍കിയതോടെ ആണ് ഉത്തരവ് നടപ്പിലാക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത് .ഇതനുസരിച്ച് എറണാകുളം , കോഴിക്കോട് ,പത്തനംതിട്ട ,കോട്ടയം ജില്ലാ കളക്ടര്‍മാര്‍ നിര്‍ദേശം നടപ്പിലാക്കി . ബാക്കി ജില്ലാ കളക്ടര്‍മാര്‍ വരും ദിവസങ്ങളില്‍ ഉത്തരവ് ഇറക്കും . കോട്ടയം ജില്ലയിലെ ശാഖകളും ഓഫീസുകളും അടച്ചു പൂട്ടാനും സ്വത്തുക്കൾ കണ്ടു കെട്ടാനും ജില്ലാ കളക്ടർ എം അഞ്ജന ഉത്തരവിട്ടു. ബ്രാഞ്ചിലെ സാധനങ്ങൾ, സ്വർണം, പണം, രേഖകൾ എന്നിവ മാറ്റാൻ പാടില്ലെന്നും നിർദേശം നല്‍കി . സ്ഥാപനത്തിന്‍റെ പേരില്‍ ഉള്ള എല്ലാ സ്ഥാവന ജംഗമ വസ്തുക്കളും അതാത് ജില്ലാ കളക്ടര്‍മാര്‍ ഏറ്റെടുത്തു . ഓരോ ജില്ലയിലും ഉള്ള ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു . സ്വത്തുക്കൾ കൈമാറുന്നത് തടയാന്‍ എല്ലാ ജില്ലാ രജിസ്റ്റര്‍മാര്‍ക്കും നിര്‍ദേശം നല്‍കി . വാഹനങ്ങളുടെ കണക്കുകള്‍ ശേഖരിക്കാന്‍ ആര്‍ ടി ഓ മാരെ ചുമതലപ്പെടുത്തി . ബ്രാഞ്ചുകളില്‍ അടിയന്തിര പരിശോധന നടത്തി മുഴുവന്‍ സാധനങ്ങളുടെയും ലിസ്റ്റ് തയാറാക്കാന്‍ ബന്ധപ്പെട്ട പോലീസ്
ചീഫുമാര്‍ക്കാണ് ചുമതല . ലിസ്റ്റുകള്‍ ക്രോഡീകരിച്ചു തയാറാക്കി വെക്കുവാന്‍ ആണ് സര്‍ക്കാര്‍ നിര്‍ദേശം . ഏതാനും ദിവസങ്ങള്‍ക്ക് ഉള്ളില്‍ സി ബി ഐ കേസ്സ് ഏറ്റെടുക്കും . എന്‍ഫോര്‍സ്മെന്‍റ് സമാന്തര അന്വേഷണം നടത്തുന്നു . പ്രതികളെ ഈ ഡി ചോദ്യം ചെയ്തു .

error: Content is protected !!