Trending Now

നാഥനില്ലാ കളരിയായി കോന്നി ഇക്കോ-ടൂറിസം :സമരം തുടങ്ങും

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഇക്കോ ടൂറിസം പദ്ധതിയായ ആനത്താവളത്തിലെ ആനകൾ ചരിയുന്നതിൽ ദുരൂഹത നിഴലിക്കുന്നു.രണ്ട് ദിവസത്തിന് ഉള്ളില്‍ രണ്ട് ആനകള്‍ ചരിഞ്ഞു . കോന്നിയുടെ പൈതൃകമായ ആനത്താവളത്തെ തകർക്കുന്ന ഗൂഢശ്രമങ്ങൾ ചില കോണിൽ നിന്നും അടുത്ത കാലത്തായി നടന്നു വരുന്നുണ്ട്. കോന്നി സുരേന്ദ്രൻ ആനയെ കുങ്കി ആന പരിശീലനത്തിന് കൊണ്ടുപോകുന്നത് മുതൽ ആരംഭിച്ച ഗൂഡാലോചനയാണ്.ഇതിനെതിരെ അന്ന് അടൂർ പ്രകാശ് എം എൽ എ ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. നിലവിൽ അതിന്റെ പേരിൽ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. നാഥനില്ലാ കളരിയായി കോന്നി ഇക്കോ-ടൂറിസത്തെ തകർക്കുന്ന നടപടിക്കെതിരെ കെ പി സി സി ഓ ബി സി ഡിപ്പാർട്ട്മെന്റ് ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുന്നതിനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ജില്ലാ ചെയർമാൻ പ്രവീൺ പ്ലാവിളയിൽ അറിയിച്ചു.

error: Content is protected !!