Trending Now

കുട്ടികളുടെ അശ്ലീലചിത്ര പ്രചാരണം: കോന്നിയിലും റെയ്‌ഡ്

Spread the love

കോന്നി വാര്‍ത്ത ഡോട്ട് കോം : കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവരെ പിടികൂടാനായി സംസ്ഥാന വ്യാപകമായി പോലീസ് നടത്തിയ പരിശോധനയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ റെയ്ഡ്‌ നടന്നു. പത്തോളം ഫോണുകളും മെമ്മറി കാർഡുകളും പിടിച്ചെടുത്തു.അടൂർ, കോന്നി, പത്തനംതിട്ട, ആറന്മുള, തിരുവല്ല എന്നിവിടങ്ങളിലെ പത്തു സ്ഥലങ്ങളിലായിരുന്നു ഓപ്പറേഷൻ പി ഹണ്ട് രണ്ട് എന്ന പേരിൽ പരിശോധന.പോലീസ് സൈബർ സെൽ വിദഗ്‌ധർ നേതൃത്വം കൊടുത്തു.ആരെയും അറസ്റ്റ് ചെയ്തിട്ടില്ല . ഏതാനും മാസം മുന്നേ പോലീസ് തുടങ്ങി വെച്ച ഓപ്പറേഷൻ പി ഹണ്ടില്‍ കോന്നി ഇളകൊള്ളൂരില്‍ നിന്നും ഒരാളെ അറസ്റ്റ് ചെയ്തിരുന്നു . ഇതിന്‍റെ രണ്ടാം ഘട്ട പരിശോധനകള്‍ ഓപ്പറേഷൻ പി ഹണ്ട് രണ്ട് എന്ന പേരിലാണ് നടക്കുന്നത് .

error: Content is protected !!