Trending Now

പോപ്പുലര്‍ ഗ്രൂപ്പ് ലാഭം ഇല്ലാതെ എങ്ങനെ പലിശ കൊടുത്തു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ആസ്ഥാനമായ വകയാര്‍ പോപ്പുലര്‍ ഫിനാന്‍സ് യാതൊരു വരുമാന മാര്‍ഗവും ഇല്ലാതെ 5 വര്‍ഷം നിക്ഷേപകര്‍ക്ക് കൃത്യമായ പലിശ നല്‍കിയ “മാജിക്ക് “പോലീസ് അന്വേഷണത്തില്‍ ഉണ്ട് . എല്ലാ മാസവും കൃത്യമായ പലിശ നല്‍കി ആണ് സ്ഥാപനം ആയിരകണക്കിന് നിക്ഷേപകരെ ആകര്‍ഷിച്ചത് . 80 ശതമാനം ആളുകളും ഉടമകളായ നിലവില്‍ പ്രതികളായ 5 പേരെയും നേരില്‍ കണ്ടിട്ടില്ല . ഇടപാടുകള്‍ ബ്രാഞ്ചിലൂടെ ബ്രാഞ്ച് മാനേജര്‍മാരിലൂടെ മാത്രം .ഒരു കോടി രൂപ ഒരാള്‍ ബ്രാഞ്ചില്‍ നിക്ഷേപിച്ചാല്‍ 5 ലക്ഷം രൂപ കമ്മീഷന്‍ ബ്രാഞ്ചില്‍ വാങ്ങിയിരുന്നു അല്ലെങ്കില്‍ കൊടുത്തു . ഓരോ ബ്രാഞ്ചിലും കോടികള്‍ നിക്ഷേപം .അപ്പോള്‍ ബ്രാഞ്ച് മാനേജര്‍ ,ഓഫീസ് സ്റ്റാഫ് എത്ര ലക്ഷം കമ്മീഷന്‍ വാങ്ങി . അവരെല്ലാം” വിശുദ്ധര്‍ “. അവരെക്കൂടി പ്രതി ചേര്‍ക്കുവാന്‍ ഉള്ള നീക്കം പോലീസ് ഭാഗത്ത് നിന്നും ഉണ്ട് .
ഇനി പോപ്പുലര്‍ ഗ്രൂപ്പിന്‍റെ ലാഭം : നിക്ഷേപം കോടികള്‍ വാങ്ങി . ചെയ്ത മറ്റ് ” ഇടപാടുകള്‍ ബിസിനസ് ” ലാഭം ഇല്ലാതെ മുടങ്ങി . മറ്റ് ഇടപാടുകളും മുടങ്ങി എങ്കിലും നിക്ഷേപകര്‍ക്ക് കൃത്യമായി പലിശ നല്‍കി സ്ഥാപനത്തെ ഉയര്‍ത്തി .അപ്പോള്‍ വിശ്വസ്തത ഉണ്ടെന്ന് കരുതി കൂടുതല്‍ ആളുകള്‍ ആയിരവും പതിനായിരവും ലക്ഷവും കോടികളും പോപ്പുലര്‍ എന്ന ഫൈനാന്‍സില്‍ ഏല്‍പ്പിച്ചു .5 പ്രതികളും ഓരോ ദിവസവും മനസ്സില്‍ തോന്നി ഇട്ട പേരില്‍ഉള്ള ഷെയര്‍ കമ്പനിയിലേക്ക് പണം ഒഴുക്കി .ആയിരം ,ലക്ഷം ,കോടികള്‍ എത്തി .തോമസ് ഡാനിയലും മക്കളും ഭാര്യയും ഈ പണം സ്വന്തം ഇഷ്ടങ്ങള്‍ക്ക് ഉപയോഗിച്ചു .

ലാഭം ഇല്ലാതെ എങ്ങനെ പലിശ കൊടുത്തു

പോപ്പുലര്‍ ഗ്രൂപ്പു നടത്തിയ എല്ലാ ബിസിനസും എട്ട് നിലയില്‍ പൊട്ടി . കോടികള്‍ ഈ ഇനത്തില്‍ നിക്ഷേപിച്ചു കളഞ്ഞു . ബിസിനസ്സുകള്‍ ഓരോന്നായി പൊളിഞ്ഞപ്പോള്‍ ഇനി ഉള്ള പണം അടിച്ചു മാറ്റുവാന്‍ തീരുമാനിച്ചു . അതിന്‍ പ്രകാരം നിക്ഷേപകരെ അവര്‍ അറിയാതെ ഷെയര്‍ ഹോള്‍ഡേര്‍സ് ആക്കി . എന്നാല്‍ ആ കമ്പനി ഒന്നും രജിസ്റ്റര്‍ ചെയ്തില്ല . ആയിരകണക്കിന് നിക്ഷേപകര്‍ക്ക് എല്ലാ മാസവും കൃത്യമായി പലിശ കൊടുക്കുവാന്‍ ഉള്ള തന്ത്രവും മെനഞ്ഞു . പുതിയ നിക്ഷേപകരെ കണ്ടെത്തുവാന്‍സ്റ്റാഫുകള്‍ക്ക് നിര്‍ദേശം നല്‍കി . സര്‍ക്കാര്‍ ജോലിയില്‍ നിന്നും വിരമിക്കുന്നവരെയും വലിയ ബിസിനസ് ആളുകളെയും കണ്ടെത്തുവാന്‍ ഒരു ടീം രൂപീകരിച്ചു .ആ ടീം അവരെയെല്ലാം വീട്ടില്‍ ചെന്നു കണ്ടു . പണം നിക്ഷേപിപ്പിക്കാന്‍ പ്രേരിപ്പിച്ചു . ബ്രാഞ്ച് മാനേജര്‍മാരുടെ മോഹവലയത്തില്‍ പലരും വീണു . അങ്ങനെ നിക്ഷേപിപ്പിച്ച പണം എടുത്തു ആണ് എല്ലാവര്‍ക്കും ഉള്ള പലിശ നല്‍കിയത് . പുതിയ നിക്ഷേപകര്‍ കുറഞ്ഞതോടെ സ്ഥാപനം അപ്പാടെ വിഴുങ്ങാന്‍ ഉടമകള്‍ തീരുമാനിച്ചു .വര്‍ഷങ്ങള്‍ നീണ്ട ആസൂത്രണം അതില്‍ ഉണ്ടായി . വില്‍ക്കാവുന്ന കെട്ടിടവും ഭൂമിയും വിറ്റു . പണം മറ്റ് ഇടത്ത് നിക്ഷേപമായി കരുതി .
ഒടുവില്‍ പോപ്പുലര്‍ തട്ടിപ്പുകാരെ രക്ഷിക്കാന്‍ എല്ലാ സഹായവും ചെയ്തു നല്‍കുന്ന ആളുകള്‍ അണിയറയില്‍ ഇരുന്നു കരുക്കള്‍ നീക്കുന്നു . ഇതിനിടയില്‍ കേന്ദ്ര നിയമം അനുസരിച്ചു പുതിയ എഫ് ഐ ആര്‍ ചുമത്താന്‍ പത്തനംതിട്ട എസ് പി തീരുമാനിച്ചതോടെ ജാമ്യം നേടാന്‍ ഉള്ള പ്രതികളുടെ നീക്കം തുടക്കത്തിലെ പാളി .