Trending Now

മുറിഞ്ഞകൽ -അതിരുങ്കൽ -പുന്നമൂട് – രാജഗിരി റോഡ് പുനർനിർമ്മിക്കുന്നതിന് 15 കോടി അനുവദിച്ചു

 

 

കോന്നി വാര്‍ത്ത : മുറിഞ്ഞകൽ – അതിരുങ്കൽ -പുന്നമൂട്‌ – രാജഗിരി റോഡ് നവീകരിച്ച് പുനർനിർമ്മിക്കുവാൻ 15 കോടി രൂപ അനുവദിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.
കലഞ്ഞൂർ, അരുവാപ്പുലം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡിന് നബാർഡ് ഫണ്ടിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.
14.53 കിലോമീറ്റർ നീളമുള്ള റോഡ് ബി.എം.ആൻ്റ് ബി.സി നിലവാരത്തിൽ ടാർ ചെയ്താണ് നിർമ്മാണം നടത്തുന്നത്. ചെറിയ പാലങ്ങൾ പുനർനിർമ്മിക്കുക, സംരക്ഷണഭിത്തി നിർമ്മിക്കുക, ട്രാഫിക് സേഫ്റ്റി വർക്ക് നടത്തുക തുടങ്ങിയവ നിർമ്മാണത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
കാരയ്ക്കാകുഴി, ഇരുതോട് എന്നീ രണ്ട് ചെറിയ പാലങ്ങളാണ് പുനർനിർമ്മിക്കാനുള്ളത്. ഇവ ബ്രട്ടീഷുകാരുടെ കാലത്ത് നിർമ്മിക്കപ്പെട്ടിട്ടുള്ളവയാണ്.ഈ രണ്ട് പാലങ്ങളും ട്വിൻബോക്സ് കൾവർട്ടായി പുതുക്കി നിർമ്മിക്കും.
കലഞ്ഞൂർ പഞ്ചായത്തിൻ്റെയും, അരുവാപ്പുലം പഞ്ചായത്തിൻ്റെയും വികസനത്തിൽ വളരെയധികം പ്രധാനപ്പെട്ട റോഡാണിത്.റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടെ പത്തനാപുരം, കലഞ്ഞൂർ പഞ്ചായത്തുകളിലെ കിഴക്കൻ മേഖലകളിൽ താമസക്കാരായിട്ടുള്ളവർക്ക് അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലി വഴി വേഗത്തിൽ കോന്നി ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ എത്താൻ കഴിയും.
22 കോടി രൂപ മുടക്കി നിർമ്മാണം പൂർത്തീകരിച്ചു കൊണ്ടിരിക്കുന്ന ഇളമണ്ണൂർ -പാടം റോഡിലേക്കും ഈ റോഡുവഴി എത്തിച്ചേരാൻ കഴിയും.പുനലൂർ-
മൂവാറ്റുപുഴ റോഡിൻ്റെ കോന്നി റീച്ചിൻ്റെ നിർമ്മാണവും ഉടൻ ആരംഭിക്കുന്നതോടെ കലഞ്ഞൂർ പഞ്ചായത്തിലൂടെ കടന്നുപോകുന്ന റോഡുകളെല്ലാം ആധുനിക നിലവാരത്തിലാകും.
നിർമ്മാണം ഉടൻ ആരംഭിക്കത്തക്ക നിലയിൽ നടപടികൾ പൂർത്തിയാക്കാൻ പൊതുമരാമത്ത് നിരത്തു വിഭാഗത്തിന് നിർദ്ദേശം നൽകിയതായി എം.എൽ.എ പറഞ്ഞു.മലയോര മേഖലകളിലെ എല്ലാ പ്രധാന റോഡുകളും ഉന്നത നിലവാരത്തിലാക്കി മാറ്റുന്നതിനുള്ള വിപുലമായ പദ്ധതികളാണ് മണ്ഡലത്തിൽ നടന്നുവരുന്നതെന്നും എം.എൽ.എ പറഞ്ഞു.

error: Content is protected !!